ശ്രീനഗർ / ഇസ്ലാമാബാദ് : ഭീകരർക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടിൽ ഇന്ത്യയെ അനുകൂലിച്ച് പാക് ഭീകരന്റെ ഭാര്യ. ഹൈദർപോര ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം വധിച്ച പാക് ഭീകരന്റെ ഭാര്യ റസിയ ബീബിയാണ് പ്രശംസിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഭീകരത വളർത്തുന്ന പാകിസ്താനെ റസിയ രൂക്ഷമായി വിമർശിച്ചു.
യഥാർത്ഥ ജീവിതം പാകിസ്താനിൽ അല്ല. അത് ഇന്ത്യയിൽ ആണ്. ഇസ്ലാമിന്റെ പേരിലാണ് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നത്. ജമ്മു കശ്മീരിലെ യുവാക്കളെ നശിപ്പിക്കുന്നത് പാകിസ്താൻ ആണ്. പാക് ഏജന്റുമാരാണ് ഇവരെ വഴിതെറ്റിക്കുന്നത്. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിച്ച് അവരുടെ ജീവിതം നരക തുല്യമാക്കുക മാത്രമല്ല, മറിച്ച് അവരുടെ കുടുംബത്തെ ദുരിതക്കയത്തിൽ ശിഷ്ടകാലം ജീവിക്കാൻ വിടുക കൂടിയാണ് ഇത്തരക്കാർ ചെയ്യുന്നതെന്നും റസിയ വ്യക്തമാക്കി.
ഇത്തരം ഏജന്റുകളുടെ സ്വാധീനവലയത്തിൽ ആരും പെട്ടുപോകരുതെന്ന് നിർദ്ദേശിച്ച റസിയ ഒരു സാഹചര്യത്തിലും ആരും മുജാഹിദ് ആകരുതെന്നും അഭ്യർത്ഥിച്ചു. മുജാഹിദ് ആയി കൊല്ലപ്പെട്ടാൽ ഒരു ഭീകരനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കില്ലെന്നും റസിയ കൂട്ടിച്ചേർത്തു.
ഹൈദർപോര ഏറ്റുമുട്ടലിൽ സുരക്ഷാ സേനയ്‌ക്കെതിരെ പിഡിപി, നാഷണൽ കോൺഫറൻസ് തുടങ്ങിയ നേതാക്കൾ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ഇതിനിടെയാണ് സുരക്ഷാസേനയെയും ഇന്ത്യയെയും പിന്തുണച്ച് പാക് ഭീകരന്റെ ഭാര്യ രംഗത്ത് വന്നിരിക്കുന്നത്. റസിയ കശ്മീർ സ്വദേശിനിയാണ്.
#WATCH | Razia Bibi, a Kashmiri woman who was married to a Pakistani terrorist & abandoned by Hizb leadership to her fate upon his husband's death, says, "The lives of youths of Kashmir are being ruined by misusing the name of Islam" pic.twitter.com/JqRG4AwgIj
— ANI (@ANI) December 30, 2021
Comments