ഹിന്ദു വിശ്വാസപ്രകാരം പശുവിനെ ദൈവതുല്യമായാണ് ആരാധിക്കുന്നത്. ചിലരാകട്ടെ പശുക്കളെ കാണുന്നത് സ്വന്തം മക്കളെ പോലെയുമാണ് . രാജസ്ഥാനിലെ ഒരു കുടുംബം അതിനു ഉദാഹരണമാണ്
രാജസ്ഥാനിലെ ജോധ്പൂർ സ്വദേശി ഗോപിയുടെ വീട്ടിൽ നിന്നുള്ള കാഴ്ച്ചകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . ഗംഗ, പൃഥു, എന്ന മക്കളുടെ പേരുകൾ നൽകിയാണ് ഗോപി പശുക്കളെയും വിളിക്കുന്നത് .
അവർക്കായി വീടിനുള്ളിൽ പ്രത്യേക കിടപ്പുമുറികളും,കിടക്കകളും ഒരുക്കിയിട്ടുണ്ട് . ആപ്പിളും , ഓറഞ്ചും അടക്കമുള്ള പഴവർഗ്ഗങ്ങളാണ് ഇവയ്ക്ക് ഏറ്റവും ഇഷ്ടം . ഇതിനും വീട്ടുകാർ മുടക്കം വരുത്താറില്ല . ദമ്പതികൾ അടുത്തിടെ പശുക്കൾക്കായി ഒരു ഇൻസ്റ്റാഗ്രാം പേജ് തുറക്കുകയും ഗോപിയുടെയും ഗംഗയുടെയും പൃഥുവിന്റെയും ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.
Comments