നാല് വയസുകാരിയെ അഞ്ച് തെരുവ് നായ്‌ക്കൾ ചേർന്ന് വളഞ്ഞിട്ടാക്രമിച്ചു; വീഡിയോ

Published by
Janam Web Desk

ഭോപ്പാൽ ; മദ്ധ്യപ്രദേശിൽ നാല് വയസുകാരിയെ തെരുവ് നായ്‌ക്കൾ ചേർന്ന് വളഞ്ഞിട്ടാക്രമിച്ചു. ഭോപ്പാലിലെ തെരുവിലാണ് സംഭവം. കൂട്ടമായെത്തിയ തെരുവ് പട്ടികൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ അഞ്ച് തെരുവ് പട്ടികൾ ചേർന്ന് ഓടിച്ചിട്ടാണ് ആക്രമിച്ചത്. വളഞ്ഞിട്ട് കടിച്ചുകീറുന്നതിനിടെ അതുവഴി വന്നയാളാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് വിവരം.

Share
Leave a Comment