ഭോപ്പാൽ ; മദ്ധ്യപ്രദേശിൽ നാല് വയസുകാരിയെ തെരുവ് നായ്ക്കൾ ചേർന്ന് വളഞ്ഞിട്ടാക്രമിച്ചു. ഭോപ്പാലിലെ തെരുവിലാണ് സംഭവം. കൂട്ടമായെത്തിയ തെരുവ് പട്ടികൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Horrific! Stray dogs mauled a 4 year old girl in Bhopal a passerby threw stones at the dogs and chased them away. The child has been hospitalized with severe injuries. pic.twitter.com/X4EyruZxra
— Anurag Dwary (@Anurag_Dwary) January 2, 2022
വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ അഞ്ച് തെരുവ് പട്ടികൾ ചേർന്ന് ഓടിച്ചിട്ടാണ് ആക്രമിച്ചത്. വളഞ്ഞിട്ട് കടിച്ചുകീറുന്നതിനിടെ അതുവഴി വന്നയാളാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് വിവരം.
Comments