സാദാ മഴയല്ല, ഇത് മത്സ്യമഴ; പെയ്തിറങ്ങിയത് മീനും ഞണ്ടും തവളയും; അമ്പരന്ന് നാട്ടുകാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാദാ മഴയല്ല, ഇത് മത്സ്യമഴ; പെയ്തിറങ്ങിയത് മീനും ഞണ്ടും തവളയും; അമ്പരന്ന് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 12:37 pm IST
FacebookTwitterWhatsAppTelegram

മഴയ്‌ക്കൊപ്പം ആലിപ്പഴം പെയ്യുന്നത് സാധാരണയാണ്. എന്നാൽ മഴയ്‌ക്കൊപ്പം മീനും ഞണ്ടും തവളയും പെയ്താലോ? യുഎസിലെ ടെക്‌സസിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ മഴയ്‌ക്കൊപ്പം പെയ്തിറങ്ങിയത് ചെറിയ മീനുകളും ഞണ്ടുകളുമാണ്. ആകാശത്ത് നിന്നും ഇവ പെയ്യുന്നത് കണ്ട അമ്പരപ്പിലാണ് നാട്ടുകാർ. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇതിന് കാരണം വാട്ടർ സ്പൗട്ടിംഗാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കടലിൽ നിന്നു വെള്ളം ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണ് വാട്ടർ സ്പൗട്ട്. ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുമൂടി മേഘങ്ങൾക്കിടയിൽ നിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടേൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും. കടലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടൽവെള്ളവും അതോടൊപ്പം അവിടുത്തെ ജലജീവികളും ഏറെ ഉയരത്തിൽ പൊങ്ങും. ഇതിന് കുളങ്ങളിലേയും പുഴകളിലേയും കായലിലേയും മറ്റും ഉപരിതലത്തോട് ചേർന്നുള്ള മത്സ്യങ്ങളെ വലിച്ചെടുക്കാനാകും.

കടലിൽ നിന്നും മത്സ്യങ്ങളെയും ചെറു ജീവികളെയും ഇത്തരത്തിൽ വാട്ടർ സ്പൗട്ടിംഗിലൂടെ പൊക്കിയെടുക്കാറുണ്ട്. ഇത്തരത്തിൽ കാറ്റിനൊപ്പം കരയിലേക്കെത്തുന്ന മത്സ്യങ്ങൾ കിലോമീറ്റുകൾ സഞ്ചരിക്കും. എന്നാൽ ദൂരം കൂടുന്തോറും മർദ്ദത്തിന്റെ ശക്തി ക്ഷയിക്കും. പിന്നാലെ ഇവ ഭൂമിയിലേക്ക് വീഴാൻ തുടങ്ങും. ഭാരം കൂടിയ വസ്തുക്കളായിരിക്കും ആദ്യം ഭൂമിയിലേക്ക് വീഴുക. പലപ്പോഴും മഴയ്‌ക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക.

മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ്ദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിന് കാരണമെന്ന് ഗവേഷകർ പറയുന്നു. കടലിലേയും കായലിലേയും വെള്ളത്തെ വലിച്ചെടുക്കാനുള്ള കഴിവ് ഇതിനുണ്ട്. അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഈ പ്രതിഭാസം നീണ്ടു നിൽക്കും. കരയിലുണ്ടാകുന്ന കൊടുങ്കാറ്റിന്റെ മറ്റൊരു പതിപ്പ് എന്ന് വേണമെങ്കിലും നമുക്കിതിനെ പറയാം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇതിനെ ആനക്കാൽ പ്രതിഭാസം എന്നാണു വിളിക്കുന്നത്.

Tags: fish rain
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies