ശ്രീനഗർ:ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഹർവാൻ മേഖലയിൽ ലക്ഷകർ-ഇ-ത്വായ്ബ ഭീകരുമായാണ് ഏറ്റുമുട്ടൽ നടന്നത്.ഏറ്റുമുട്ടലിൽ എൽഇടിയുടെ പ്രധാന ഭീകരനേതാവിനെ വധിച്ചു. സലീം പരേയെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലിന്റെ മറ്റ് വിശദാംശങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് കശ്മീർ സോൺ ഐജിപി വിജയ് കുമാർ വ്യക്തമാക്കി.
അതേസമയം ശ്രീനഗറിലെ ഷാലിമാർ മേഖലയ്ക്ക് സമീപമുള്ള ഗാസുവിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഇന്ന് പട്രോളിംഗിനിടെ സൈന്യം ആയുധങ്ങളുടേയും ഹെറോയിന്റെയും സ്ഫോടകവസ്തുക്കളുടേയും ശേഖരം കണ്ടെത്തിയിരുന്നു. അതിർത്തിക്കടുത്തുള്ള കുറ്റിക്കാട്ടിൽ ചാക്കിലൊളിപ്പിച്ച നിലയിലാണ് മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയത്.
Comments