പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ പോലീസ് പിടിയിലായ ഇൻഷ് ഹഖിന്റെ ചിത്രം പുറത്തുവിട്ടു. ഇയാളുടെ തിരിച്ചറിയൽ പരിശോധന പൂർത്തിയായതോടെയാണ് ചിത്രം പുറത്തുവിട്ടത്.
ഡിസംബർ ഇരുപത്തി എട്ടിനാണ് അത്തിക്കോട് സ്വദേശി ഇൻഷ് ഹഖ് അറസ്റ്റിലായത്. അതിനിടെ പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ ഷംസീർ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. പ്രതികളെ രക്ഷപെടാൻ സഹായിച്ച വ്യക്തിയാണ് ഷംസീർ
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഷംസീറിന് കൊലപാതകത്തിലെ ഗൂഢാലോചനയിലും പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ ഷംസീർ കൊലപാതകികൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ വ്യക്തിയാണ്. ഒപ്പമുണ്ടായിരുന്നവർ പിടിയിലായതോടെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ അഞ്ച് പേരാണ് ഇനി പിടിയിൽ ആവാൻ ഉള്ളത്, ഇതിൽ രണ്ടുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.
കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവരാണ് ഒളിവിൽ കഴിയുന്ന മറ്റു മൂന്നുപേർ.
Comments