മലപ്പുറം : ബിജെപിയേയും നരേന്ദ്ര മോദിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും സഖ്യമാകാമെന്ന് ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തിലാണ് കെഎന്‍എ ഖാദറിന്റെ പ്രസ്താവന.
‘ആര് പ്രധാനമന്ത്രിയായാലും കുഴപ്പമില്ല’. കോണ്‍ഗ്രസ് തന്നെ വേണമെന്നും നിര്‍ബന്ധമില്ല . ബിജെപിയേയും നരേന്ദ്ര മോദിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നേയുള്ളൂ എന്നും ഖാദർ പറഞ്ഞു.
ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും മുൻപ് കെഎൻഎ ഖാദർ പറഞ്ഞിരുന്നു . മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നുള്ള എംഎൽഎയാണ് കെഎൻഎ ഖാദർ.
കോണ്‍ഗ്രസ് തകർന്ന് പോയാൽ ആ സ്ഥാനത്തെ ശൂന്യത നികത്താൻ ഇടതുപക്ഷത്തിനാകില്ലെന്ന് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ആരുമായും സഖ്യത്തിനു തയ്യാറാണെന്ന കെ എൻ എ ഖാദറിന്റെ പ്രസ്താവന .
Comments