ചെന്നൈ : രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ തമിഴ്നാടും പിന്നിലല്ല . തമിഴ്നാട്ടിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ് . ഇന്ന് ചെന്നൈ തെരുവിലൂടെ യാത്ര ചെയ്യുന്നതിനിടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന് കാര്‍ നിര്‍ത്തി മാസ്കിടാത്തവര്‍ക്ക് മാസ്ക് വിതരണം ചെയ്തു.
കാർ നിർത്തി ആളുകൾക്കിടയിൽ മാസ്ക് വിതരണം ചെയ്യുന്നതിന്റെയും , ചിലരെ ശരിക്ക് മാസ്ക് ധരിക്കാൻ പഠിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളും അദ്ദേഹം പങ്ക് വച്ചു. . മാസ്കില്ലാതെ ഏറെ പേരെ തെരുവിൽ കണ്ടതായും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
ഹെഡ് ക്വാട്ടേഴ്സില്‍ നിന്ന് ക്യാമ്പ് ഓഫിസിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് പൊതുസ്ഥലത്ത് ചിലര്‍ മാസ്ക് ധരിക്കാതെ നില്‍ക്കുന്നത് കണ്ടത്. ഞാന്‍ അവര്‍ക്ക് മാസ്ക് നല്കി. എല്ലാവരും മാസ്ക് ധരിക്കണം”-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ മിക്ക സംസ്ഥാനങ്ങളിലും കൊറോണ കേസുകളില്‍ വര്‍ധനവുണ്ടായി. ഡൽഹിയിലും ,മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments