മുംബൈ : സിനിമാ നടി മീനയ്‌ക്ക് കൊറോണ. താരം തന്നെയാണ് അസുഖ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങളും കൊറോണ പോസിറ്റീവ് ആണെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
‘ 2022 ൽ എന്റെ വീട്ടിൽ എത്തിയ ആദ്യ സന്ദർശകൻ. മിസ്റ്റർ കൊറോണ. കൊറോണയ്‌ക്ക് എന്റെ വീട്ടിലെ എല്ലാവരെയും ഇഷ്ടമായി. എന്നാൽ ഇവിടെ തന്നെ തുടരാൻ ഞാൻ ഈ സന്ദർശകനെ അനുവദിക്കില്ല:’. – മീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു
എല്ലാവരും ജാഗ്രത പാലിക്കുക. എല്ലാവരും സുരക്ഷിതരായും ആരോഗ്യവാന്മാരായും ഇരിക്കണമെന്നും താരം നിർദ്ദേശിച്ചു. വൈറസ് വ്യാപനം വർദ്ധിക്കാതിരിക്കാൻ നാം ഓരോരുത്തരും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. നിങ്ങളുടെ പ്രാർത്ഥന എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നും മീന വ്യക്തമാക്കി.
















Comments