ന്യൂഡല്‍ഹി: പാംഗോങ്ങിന് സമീപമുള്ള ചൈനീസ് പാലത്തെ ദേശീയ സുരക്ഷയുടെ വലിയ വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതാണ് പുതിയ ട്രോളിന് കാരണം. ‘പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എപ്പോഴെങ്കിലും സംസാരിക്കുമോ’ യെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
എന്നാല്‍ പാലം പണിയുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും 60 വര്‍ഷമായി ചൈന അനധികൃതമായി കൈവശം വച്ച പ്രദേശങ്ങളിലാണ് നിര്‍മാണം നടക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ ഈ പ്രസ്താവന.
ഡല്ഹിയുടെസുരക്ഷാ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യ ഒരിക്കലും ഇത്തരം അനധികൃത അധിനിവേശം അംഗീകരിച്ചിട്ടില്ല’ എന്നായിരുന്നു വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചിയുടെ മറുപടി.
എന്നാല്‍ കേന്ദ്രം ഇക്കാര്യം പറഞ്ഞതിനു ശേഷം ഇക്കാര്യം രാഹുല്‍ ട്വീറ്റ് ചെയ്തതാണ് ഇപ്പോഴത്തെ വിഷയം.കേന്ദ്രം പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു കഴിഞ്ഞു. രാഹുല്‍ജിക്ക് ഇന്നാണ് ബള്‍ബ് കത്തിയത് എന്നായിരുന്നു ട്രോള്‍. രാഹുല്‍ ഗാന്ധിക്ക് നേരം വെളുക്കുന്നത് കേന്ദ്രം പറയുമ്പോഴാണെന്നും ട്രോളര്‍മാര്‍ പരിഹസിക്കുന്നു.
‘ത്രിവര്‍ണ്ണ പതാക ഗാല്‍വാനില്‍ നന്നായി കാണപ്പെടുന്നു. ചൈനയ്ക്കെതിരെ പ്രതികരിക്കണം. മോദിജി, നിശ്ശബ്ദത വെടിയുക തുടങ്ങി പരസ്പരബന്ധമില്ലാത്ത വാക്കുകള്‍’ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ഗാല്‍വാന്‍ മേഖലയില്‍ ചൈനീസ് പതാകകള്‍ ഉയര്‍ത്തിയതായി പിഎല്‍എ ആരോപിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.രാഹുലിന്റെ അനവസരത്തിലെതും അബദ്ധജഡിലവുമായ വരികള്‍ പലപ്പോഴും ട്രോളര്‍മാര്‍ക്ക് ചാകരയാകാറുണ്ട്
Comments