തിരുവനന്തപുരം : നഗരസഭയിലെ പ്രതിപക്ഷനേതാവ് എം ആർ ഗോപനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് ഭീകരർ. സമൂഹ മാദ്ധ്യമങ്ങൾ വഴിയായിരുന്നു വധ ഭീഷണി. പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ല എന്ന് എം ആർ ഗോപൻ ജനം ടിവിയോട് പറഞ്ഞു.
കഴിഞ്ഞ മാസം 22നായിരുന്നു വധഭീഷണിയുമായി പോപ്പുലർഫ്രണ്ട് പ്രവർത്തകർ രംഗത്ത് വന്നത്. തല വെട്ടിയെടുത്ത് മതിലിനു മുകളിൽ വയ്‌ക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തിന് പിന്നാലെ നേമം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലയന്ന് എം ആർ ഗോപൻ പറഞ്ഞു.
കേരളത്തിലെ ബിജെപി ആർഎസ്എസ് നേതാക്കളുടെ വ്യക്തിഗത്യാത വിവരങ്ങൾ പോലും പോലീസ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന് ചോർത്തി നൽകിയതായി തെളിഞ്ഞിരുന്നു .ഇതിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധി പരാതി നൽകിയിട്ട് പോലും പോലീസ് നടപടി സ്വീകരിക്കാത്തത്. എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തെ കേരള പോലീസ് വീണ്ടും വഴിവിട്ട് സഹായിക്കുന്നത്തിന് തെളിവായി ഇത് മാറുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമാണ് എംആർ ഗോപൻ.
Comments