തിരുവനന്തപുരം: അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 3.30ന് തിരഞ്ഞെടുപ്പ് കമ്മിഷന് നടത്തും.ഗോവ, പഞ്ചാബ്, മണിപ്പൂര്‍,ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇലക്ഷന് കമ്മിഷന് കേന്ദ്ര ആരോഗ്യമന്താലയവുമായി കൂടിയാലോചന നടത്തി കൊറോണസാഹചര്യം വിലയിരുത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും യോഗ്യരായ എല്ലാവര്ക്കും കൊറോണ വാക്സിന് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ ഊന്നല്‍ നല്കി.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമവാഴ്ച ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് കേന്ദ്രആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബല്ലയുമായി തിരഞ്ഞെടുപ്പ് സംഘം പ്രത്യേക കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസം മുന്‍പാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായതിരഞ്ഞെടുപ്പു കമ്മിഷന് സംഘം കൂടിക്കാഴ്ച നടത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണസമയത്തും വോട്ടിങ് സമയത്തും എടുക്കേണ്ട പ്രതിരോധനടപടികള്‍ സംബന്ധിച്ച് ആരോഗ്യമേഖലയിലെ വിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കൊറോണ പ്രതിരോധ വാക്സിന് ഉറപ്പാക്കാന്‍ ആരോഗ്യസെക്രട്ടറിക്ക് ഉപദേശം നല്‍കിയിരുന്നു. ആരോഗ്യസെക്രട്ടറിയുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ചു സംസ്ഥാനങ്ങളിലും കൊറോണ പ്രതിരോധ യജ്ഞം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് സംഘം ആവശ്യമുന്നിയിച്ചിരുന്നു.
Comments