മുൻകൂട്ടി നിശ്ചയിച്ച തീയതിയും സമയവും: പ്രിയപ്പെട്ടവർ നോക്കി നിൽക്കെ അന്ത്യശ്വാസം: ദയാവധം പൊരുതിനേടി എസ്‌കോബാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുൻകൂട്ടി നിശ്ചയിച്ച തീയതിയും സമയവും: പ്രിയപ്പെട്ടവർ നോക്കി നിൽക്കെ അന്ത്യശ്വാസം: ദയാവധം പൊരുതിനേടി എസ്‌കോബാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 11:10 pm IST
FacebookTwitterWhatsAppTelegram

മരണം മുൻകൂട്ടി നിശ്ചയിച്ചു… തീയതിയും സമയവും നേരത്തെ തന്നെ അറിയാം… പ്രിയപ്പെട്ടവർ നോക്കി നിൽക്കെ എസ്‌കോബാറിന്റെ അന്ത്യശ്വാസം.. മരണം ചിത്രീകരിക്കാൻ ക്യാമറക്കണ്ണുകളുമായി വിവിധ മാദ്ധ്യമങ്ങളും. പൊരുതി നേടിയ ദയാവധത്തെ പുകഴ്‌ത്തി എസ്‌കോബാർ യാത്രയായി. കൊളംബിയയിൽ മാരകരോഗം ബാധിക്കാത്തവർക്ക് കൂടി ദയാവധത്തിന് അനുമതി നൽകിയ നിയമനിർമ്മാണത്തിന് ശേഷം ആദ്യമായി ദയാവധം തെരഞ്ഞെടുത്ത ആളാണ് വിക്ടർ എസ്‌കോബാർ.

ശ്വാസകോശ രോഗബാധിതനായിരുന്നു എസ്‌കോബാർ. സ്വന്തമായി ശ്വസിക്കുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ്. പ്രമേഹം, ഹൃദ്രോഗം ഉൾപ്പെടെ ആരോഗ്യ പ്രശ്‌നങ്ങളും എസ്‌കോബാറിനെ അലട്ടിയിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇയാൾ തന്റെ നിയമ പോരാട്ട വിജയത്തെ ആഘോഷിച്ചു. ദയാവധത്തിന് കീഴടങ്ങാൻ സാധിക്കുന്നത് തന്റെ രണ്ട് വർഷത്തെ നിയമ പോരാട്ടത്തിന്റെ വിജയമാണെന്നാണ് എസ്‌കോബാർ പറഞ്ഞത്. തൊട്ടുപിന്നാലെ അഭിഭാഷകർ എസ്‌കോബാറിന്റെ മരണം സ്ഥിരീകരിച്ചു.

എസ്‌കോബാർ പുഞ്ചിരിച്ച് കുടുംബത്തോടൊപ്പം നിൽക്കുന്നതായിരുന്നു അദ്ദേഹം ജീവിച്ചിരുന്ന അവസാന നിമിഷത്തിന്റെ വീഡിയോ ദൃശ്യത്തിൽ കണ്ടിരുന്നത്. തുടർന്ന് അദ്ദേഹത്തെ മയക്കിയ ശേഷം മരുന്ന് കുത്തിവെച്ച് മരണം ഉറപ്പാക്കി. 1997ലാണ് കൊളംബിയോ ദയാവധം നിയമവിധേയമാക്കിയത്. മാരക രോഗമുള്ളവർക്ക് മാത്രമായിരുന്നു അനുമതി നൽകുക. എന്നാൽ 2021ൽ കോടതി ദയാവധം സ്വീകരിക്കാനുള്ള അനുമതി മാരകമായ രോഗം ബാധിക്കാത്തവർക്കുമായി വിപുലീകരിച്ചു.

‘എന്റെ ശ്വാസകോശം എന്നെ അനുസരിക്കുന്നില്ലെന്ന് എനിക്ക് മനസിലായി’ ഒക്ടോബറിൽ തന്റെ നിയമപോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ എസ്‌കോബാർ പറഞ്ഞതിങ്ങനെയാണ്. ‘എന്റെ കഥ അറിയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം അത് എന്നെപ്പോലുള്ള ജീർണ്ണാവസ്ഥയിലുള്ള രോഗികൾക്ക് വിശ്രമം തേടാനുള്ള ഒരു തുറന്ന വാതിൽ സൃഷ്ടിക്കുന്നു’ എസ്‌കോബാർ പറഞ്ഞു.

2021ൽ ദയാവധത്തിനുള്ള നിബന്ധനകൾ കോടതി ലഘൂകരിച്ചതിന് പിന്നാലെ കഴിഞ്ഞ വർഷം എസ്‌കോബാർ അപേക്ഷ നൽകി. എന്നാൽ ഒക്ടോബറിൽ ഇംബനാക്കോ ക്ലിനിക്കിലെ ഒരു പാനൽ ഈ അപേക്ഷ നിരസിച്ചു. എസ്‌കോബാർ മാരക രോഗമുള്ള ആൾ അല്ലെന്നും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ മറികടക്കാൻ സാധിക്കുമെന്നുമായിരുന്നു പാനൽ നിരീക്ഷിച്ചത്. എന്നാൽ എസ്‌കോബാർ കോടതിയിൽ അപ്പീൽ നൽകി. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

തുടർന്ന് മരിക്കാനുള്ള തീയതി എസ്‌കോബാർ തീരുമാനിച്ചു. ജനുവരി ഏഴിന് വെള്ളിയാഴ്‌ച്ചയാണ് മരിക്കാനുള്ള തീയതിയായി അദ്ദേഹം തെരഞ്ഞെടുത്തത്. വാരാന്ത്യത്തിൽ ബന്ധുക്കൾക്ക് ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്നതിനാണ് വെള്ളിയാഴ്‌ച്ച മരണം തെരഞ്ഞെടുത്തതെന്നാണ് എസ്‌കോബാറിന്റെ അഭിഭാഷകൻ പറഞ്ഞത്. ‘നമ്മൾ ഇനിയും കണ്ടുമുട്ടും, ക്രമേണ നമ്മളെല്ലാം ദൈവത്തിനൊപ്പം ചേരും’ എ്ന്നാണ് എസ്‌കോബാർ അവസാനമായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.

Tags: euthanasiacoloumbia
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies