ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് നേതാവിനെ മതമൗലികവാദികൾ വെട്ടിപ്പരിക്കേൽപ്പിച്ചു. ധർമ്മ ജാഗരൻ മഞ്ച് തേനി ജില്ലാ അദ്ധ്യക്ഷൻ രവികുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കശാപ്പ് മാലിന്യം തന്റെ പറമ്പിൽ നിക്ഷേപിക്കുന്നത് തടഞ്ഞതിനാണ് രവികുമാറിന് നേരെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഓട്ടോ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്ന അദ്ദേഹം കട തുറക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകൾ റോഡിൽ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവികുമാറിനെ പ്രദേശവാസികൾ ആണ് പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളായ ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിന് പുറമേ പ്രതികൾ സംസ്ഥാനം വിടാതിരിക്കാൻ അതിർത്തിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
Comments