വയനാട് : പടിഞ്ഞാറത്തറയിലെ റിസോർട്ടിൽ ലഹരിമരുന്ന് പാർട്ടി. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടെ 16 പേരെ കസ്റ്റഡിയിൽ എടുത്തു. എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. സ്വകാര്യ റിസോർട്ടിൽ
റിസോർട്ടിൽ ലഹരിപാർട്ടി നടക്കാൻ പോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. ഇവരാണ് കിർമാണി മനോജിനെ പിടികൂടിയത്. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് റിസോർട്ടിൽ ലഹരിപാർട്ടി സംഘടിപ്പിച്ചത്.
ടിപി കേസിലെ രണ്ടാം പ്രതിയാണ് കിർമാണി മനോജ്. പ്രതികളെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിസോർട്ടിലെ പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.
















Comments