ലഖ്നൗ: കൊറോണ മഹാമാരിക്കിടയിലും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പ്രയാഗ്രാജില് മാഗ്മേളയ്ക്ക് എത്തി. മകരസംക്രാന്തി ദിനത്തില്‍ ഗംഗയില്‍ മുങ്ങിക്കുളിക്കുന്നത് സകലപാപങ്ങളും കഴുകിക്കളയുമെന്നാണ് തീര്‍ത്ഥാടകരുടെ വിശ്വാസം.
കഴിഞ്ഞ തവണ മാഗ്മേള കൊറോണവ്യാപനത്തിന് ഇടയാക്കിയെന്ന ആരോപമമുണ്ടായിരുന്നു.
എങ്കിലും പ്രയാഗ്രാജ് നില്ക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.മാഗ്മേളയ്ക്ക് വരുന്നവര്‍ കൊറോണമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ ചടങ്ങില്‍ പങ്കെടുക്കാവൂ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
എങ്കിലും ചടങ്ങ് തുടങ്ങും മുന്‍പ് തന്നെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയിക്ക് കാരണമായിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഗംഗാതീരത്ത് വലിയ ടെന്റ് നിര്‍മിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി അയ്യായിരത്തോളം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന 38 പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സീനിയര്‍ പൊലീസ് ഒഫീസര്‍ രാജീവ് നാരായണന് മിശ്ര പറഞ്ഞു. ആഘോഷത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ പ്രദേശം രോഗവ്യാപനകേന്ദ്രമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Comments