ആരാധകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം. ചിത്രത്തിന്റെ റിലീസ് ഈ മാസം 21നാണ് നിശ്ചയിച്ചിരിക്കുന്നത്. കൊറോണ വൈറസ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുമെന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നിലിവിൽ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ലോക്ഡൗൺ, രാത്രികാല കർഫ്യൂ പോലുള്ള നിയന്ത്രണങ്ങളൊന്നും തന്നെ വരാതിരുന്നാൽ 21ന് തന്നെ ഹൃദയം കേരളത്തിലെ തീയേറ്ററുകളിലെത്തും. റീലീസ് മാറ്റിവെച്ചുവെന്ന് വാർത്ത പരക്കുന്നതിനാലാണ് ഇങ്ങനെയൊരു പോസ്റ്റെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സിനിമയുടെ സംവിധാനം കൂടാതെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. യുവ നടിമാരായ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ.
Comments