തിരുവനന്തപുരം: പിണറായി സർക്കാരിന്റെ മറ്റൊരു അവകാശ വാദം കൂടി പൊളിച്ചടുക്കി സോഷ്യൽ മീഡിയ. സമ്പൂർണ വൈദ്യുതീകരണമെന്ന അവകാശ വാദമാണ് മുഖ്യമന്ത്രിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ചീട്ടുകൊട്ടാരം പോലെ തകർന്നത്.
ശബരിമലയുടെ പൂങ്കാവന മേഖലയിൽ താമസിച്ചു വരുന്ന ആദിവാസി കുടുംബാംഗങ്ങൾക്ക് വെളിച്ചമെത്തിക്കാനുള്ള പദ്ധതി ആരംഭിക്കുന്നതായും ഇതിന്റെ ഭാഗമായി രാത്രി കാലങ്ങളിൽ വെളിച്ചം അന്യമായ 109 ഓളം കുടിലുകളിൽ സൗരോർജ്ജ റാന്തലുകൾ സർക്കാർ നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയാണ് കമന്റുകളായി സമ്പൂർണ വൈദ്യുതീകരണത്തിന്റെ കാര്യം ആളുകൾ ഓർമ്മിപ്പിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ പ്രധാന അവകാശവാദങ്ങളിലൊന്നായിരുന്നു സമ്പൂർണവൈദ്യുതീകരണമെന്നത്. രാത്രി കാലങ്ങളിലെ സുരക്ഷയും കുട്ടികളുടെ പഠനാന്തരീക്ഷവും മെച്ചപ്പെടുത്താൻ സാരോർജ്ജ റാന്തലുകൾ സഹായകമാകുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
കേരള സർക്കാരിന്റെ ഉർജ്ജവകുപ്പിന്റെ കീഴിലുള്ള അനെർട്ട് മുഖാന്തരമാണ് ഈ സൗരോർജ്ജ വിളക്കുകൾ കൈമാറുന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും റേഡിയോ സൗകര്യവും റാന്തലിൽ ഉണ്ടാകും.
Comments