മണിപ്പൂർ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വിജ്ഞാപനത്തിനുള്ള നടപടി വേഗത്തിൽ; അടുത്തമാസം ഒന്നിന് പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂർ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വിജ്ഞാപനത്തിനുള്ള നടപടി വേഗത്തിൽ; അടുത്തമാസം ഒന്നിന് പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 05:42 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: മണിപ്പൂരിലെ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടി ക്രമങ്ങളായി. രണ്ടു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കാനി രിക്കുന്നത്. അടുത്തമാസം ഒന്നാം തിയതി വിജ്ഞാപനം പുറത്തിറക്കും. ഫെബ്രുവരി 27 നും മാർച്ച് 3 നുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കുമൊപ്പം  10-ാം തിയതി തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഫെബ്രുവരി 27ന് സംസ്ഥാനത്തെ ആകെയുള്ള 60 നിയമസഭാ സീറ്റുകളിൽ 38 എണ്ണത്തിലേക്കാണ് ജനവിധി തേടുന്നത്. മാർച്ച് മാസം 3ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 22 സീറ്റുകളിലെ വോട്ടിംഗും നടക്കും.

മണിപ്പൂരിൽ ആകെ 20,56,901 വോട്ടർമാരാണുള്ളത്. ഇതിൽ 21,935 പേർ സർക്കാർ സംവിധാനത്തിലുള്ളവരാണ്. 9,85,119 പുരുഷന്മാരും 10,49,639 സ്ത്രീകളുമാണ് വോട്ടർ പട്ടികയിലുള്ളത്. 208 പേർ ഭിന്നലിംഗക്കാരുമാണ്. നിയമസഭയിലെ 60 സീറ്റുകളിൽ ഒരെണ്ണം പട്ടിക ജാതിയ്‌ക്കും 19 എണ്ണം പട്ടികവർഗ്ഗത്തിനുമാണ്.

2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പിക്ക് 21 അംഗങ്ങളാണുള്ളത്. നാഗാ പീപ്പിൾസ് ഫ്രണ്ടും നാഷണൽ പീപ്പിൾസ് പാർട്ടിയും നാല് സീറ്റുകൾ വീതം പങ്കിട്ടു. ഇവർക്കൊപ്പം തൃണമൂൽ കോൺഗ്രസ്സ്, ലോക് ജൻ ശക്തി പാർട്ടി, ഒരു സ്വതന്ത്രൻ എന്നിവരും നിലവിലെ നിയമസഭയിൽ അംഗങ്ങളാണ്.

2012ൽ 42 സീറ്റുകളാണ് കോൺഗ്രസ്സിനുണ്ടായിരുന്നത്. തൃണമൂൽ 7 സീറ്റുകളും നാഗാ പീപ്പിൾസ് ഫ്രണ്ടിന് നാലു സീറ്റും ലഭിച്ചിരുന്നു. മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പാർട്ടി അഞ്ചും നാഷണൽ കോൺഗ്രസ്സ് പാർട്ടിയും ലോക് ജൻ ശക്തി ഒരു സീറ്റും നേടി.

Tags: Assembly Election 2022election 2022manipur electionelection manipur 2022
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies