ലണ്ടൻ: ഫുട്‌ബോൾ ലോകത്ത് ഫിഫയുടെ അംഗീകാരം ആരെ തേടിയെത്തുമെന്ന് ഇന്നറിയാം. ലയണൽ മെസ്സിയും റോബർട്ടോ ലെവൻഡോവ്‌സ്‌കിയും മുഹമ്മദ് സലേയുമാണ് അവസാന പട്ടികയിലുള്ളത്.
ദേശീയ പരിശീലകരും കായിക രംഗത്തെ കളിയെഴുത്തുകാരും ആരാധക രുമടങ്ങുന്ന സംഘമാണ് വേട്ടെടുപ്പിൽ പങ്കെടുത്തത്. ഇത്തവണ മേൽകൈ ലയണൽ മെസിക്കെന്നാണ് സൂചന. ഇന്ത്യൻ സമയം രാത്രി 11.30ന് ചടങ്ങുകൾ ആരംഭിക്കും. 2020 ഒക്ടോബർ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെ നടന്ന മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ദ ബെസ്റ്റ് ഫുട്‌ബോളർ പുരസ്‌കാരം തീരുമാനിക്കുന്നത്.
അർജ്ജന്റീനയ്‌ക്കായി കോപ്പാ അമേരിക്ക കിരീടം നേടിക്കൊടുത്ത പ്രകടനമാണ് മെസ്സിക്ക് ഗുണമാവുക. പി.എസ്.ജിയിലെത്തിയ ശേഷമുള്ള മങ്ങിയ പ്രകടനം പക്ഷെ പുരസ്‌കാര കാലയളവിലല്ല എന്നതും മെസിക്ക് ഗുണമാണ്. നിലവിൽ ബാലൻ ഡി ഓർ പുരസ്‌കാരം നേടി നിൽക്കുകയാണ് മെസ്സി.
മെസ്സി പോയ സീസണിൽ 57 മത്സരങ്ങളിലായി 43 ഗോളുകൾ നേടി. 17 അസിസ്റ്റു കളും ടീമിനായി നടത്തി. ബയേണിന്റെ സൂപ്പർ താരം ലെവൻഡോവ്‌സ്‌കി 44 കളികളിലായി 51 ഗോളുകളും 8 അസിസ്റ്റുമാണ് നടത്തിയത്. പ്രീമിയർ ലീഗിലെ സൂപ്പർ താരം മുഹമ്മദ് സല 45 കളികളിലായി 26 ഗോളുകളും 6 അസിസ്റ്റുകളുമായി കളം നിറഞ്ഞു. രണ്ടു തവണ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ പട്ടികയിൽ ഇടംപിടിച്ചില്ല.
Comments