കേരളം കണ്ട ഏറ്റവും വലിയ ക്രമിനലിനെ, കൊലപാതകിയെ നായകപരിവേഷം നൽകി ”കുറുപ്പ്” എന്ന സിനിമ ഇറങ്ങിയപ്പോൾ അതിനെ കൈയ്യടിച്ചു സ്വീകരിച്ചവരാണ് മലയാളികൾ. സിനിമയെ സൈബറിടത്തിൽ ഗ്ലോറിഫൈ ചെയ്ത് വിയർത്ത അനേകം പ്രൊഫൈലുകൾ. അതേ മലയാളി മേപ്പടിയാനെ ഡീഗ്രേഡ് ചെയ്യുന്നതിലെ മനോവ്യാപാരം എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മേപ്പടിയാനെ മാത്രമല്ല മരയ്‌ക്കാറെയും ചിലരെല്ലാം ആവോളം ഡീഗ്രേഡ് ചെയ്യാൻ നോക്കി. ആവട്ടെ മരക്കാറിന്റെ ചരിത്രവും സിനിമയുടെ കഥയും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ് ആ തരംതാഴ്‌ത്തലിനെ നമുക്ക് തത്ക്കാലം മറക്കാം. സാരമില്ലെന്ന് നമ്മോടു തന്നെ പറയാം.. പക്ഷെ മേപ്പാടിയാനെ തരംതാഴ്‌ത്തുന്ന ആ ഗൂഢാലോചന ഒരു രോഗലക്ഷണമല്ല രോഗം തന്നെയാണ്.
സകല മതബിംബങ്ങളും ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകളിൽ കാണാറുണ്ട്. സ്ഫടികവും അയ്യർ ദ ഗ്രേറ്റും ഒക്കെ മലയാളിക്ക് സംഭാവന ചെയ്ത പ്രശസ്ത സംവിധായകൻ ഭദ്രൻ മാട്ടേലിന് തന്റെ സിനിമകളിലെല്ലാം എവിടെയെങ്കിലും ഒരു ചർച്ച് കാണിക്കണം എന്ന് നിർബന്ധമായിരുന്നു എന്നും അവസാന നിമിഷം ചർച്ച് കാട്ടാൻ തിരുകിക്കയറ്റിയ സീൻ അവസാന നിമിഷത്തെ വാടക ആലോചിച്ച് കുറേ കള്ളങ്ങൾ പറഞ്ഞ് മാറ്റിച്ചെന്നുമൊക്കെ ഈയിടെ ഒരു അഭിമുഖത്തിൽ ആ സിനിമയുടെ നിർമ്മാതാവ് പറഞ്ഞിരുന്നു. അതുപോലെ വിശ്വാസവും അല്ലാതെയുമുള്ള ഒരു പാട് ഷോട്ടുകൾ നാം നിരന്തരം സിനിമകളിൽ കാണാറുണ്ട്. അത് പള്ളിയായാലും പാതിരിയായാലും,അമ്പലമായാലും പൂണൂലിട്ട ബ്രാഹ്മണനായാലും എല്ലാം എല്ലാം ഇന്ത്യൻ സിനിമകളിലൂടെ കടന്നുപോകുന്നത് സാധാരണ സംഭവമല്ലേ? അല്ല ഇതൊന്നുമില്ലാതെ നിങ്ങൾക്ക് ജീവിതത്തിലൂടെ കടന്ന് പോകാനാകുമോ? പിന്നെയും എന്താണ് മേപ്പടിയാൻ ചെയ്ത കുറ്റം?
ഇനി പതിവുപോലെ സവർണ്ണ നായകനാണോ വിഷയം? നായകന്റെ പേരിലോ സ്വഭാവത്തിലോ എവിടെയും ഒരു സവർണ്ണതയോ ജാതീയതയോ ആ സിനിമയിലില്ല. അതിലുപരി ഒരു വിധത്തിലുള്ള മതവും ആ സിനിമയിലില്ല. ഹിന്ദുവായ കഥാപാത്രമായി അഭിനയിക്കുന്ന ഉണ്ണി മുകുന്ദൻ കന്യാമറിയത്തിന് മുന്നിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുന്നതല്ലേ പ്രേക്ഷകർ കയ്യടിച്ച് ഹൃദയത്തിലേറ്റുന്നത്. ഡാം തുറന്ന് വിട്ട് കേരളത്തെ മുക്കിക്കൊന്ന സമയത്ത് സേവാഭാരതി പ്രവർത്തകരും സേവാഭാരതി ആംബുലൻസും മാത്രമായിരുന്നു കേരളീയൻ കണ്ടിരുന്നത്. വീട് കഴുകാൻ മുതൽ ഉരുൾ പൊട്ടിയത് കുഴിക്കാൻ വരെ. താൽക്കാലിക പാലമുണ്ടാക്കാൻ മുതൽ കോവിഡിന് പുകയ്‌ക്കാൻ വരെ ആ മഹാ സംഘടനയാണ് ഇവിടെയുണ്ടായിരുന്നത്. അതിലൊരു ആംബുലൻസ് സിനിമയിൽ ഉണ്ടായെന്ന് വച്ച് ഇവിടെ എന്താണ് കുഴപ്പം? അപ്പൊ അതുമല്ല വിഷയം.
ഇനി നായകൻ ഉണ്ണിമുകുന്ദനായതാണ് മേപ്പടിയാൻ ചെയ്ത തെറ്റെങ്കിൽ കെഎൽ പത്തിനെതിരെ എന്ത്‌കൊണ്ട് വിമർശനം ഉന്നയിച്ചില്ല? നിഷ്‌കളങ്കനായ ഒരു മലപ്പുറത്തുകാരൻ ചെക്കൻ അഹമ്മദായി അന്നും ഉണ്ണി നിങ്ങടെ മുൻപിലെത്തിയതല്ലേ? മലപ്പുറം എന്ന നാടിന്റെ മനസ്സും സ്വഭാവവും ആ കഥാപാത്രത്തിൽ കാണാം. നല്ലൊരു ഫുട്‌ബോളർ അഹമ്മദ്. തനി നാടനായി ജീവിക്കുന്ന ഒരാൾ. അവനും അവന്റെ ചെറിയ ലോകവും. അത്രേയുള്ളൂ അഹമ്മദിനെക്കുറിച്ച് പറയാൻ. അഹമ്മദായ ഉണ്ണി എവിടെയാണ് ജയകൃഷ്ണനായപ്പോൾ മോശക്കാരനായത്? ഒട്ടു ചിന്തിച്ചാൽ ഉത്തരം ലഭിക്കും വിധം വളരെ ലളിതമാണ് കാര്യങ്ങൾ.
ഒരു വീഡിയോയിൽ ഏതോ ഒരുവൻ പറഞ്ഞ ഒരു വാക്കിലുണ്ട് ഉത്തരം.’അമ്പലപ്പറമ്പ്. ആ വാക്കിൽ നിന്ന് വ്യക്തമാണ് സേവാഭാരതിയല്ല വിഷയമെന്ന്. വിഷയം അമ്പലപ്പറമ്പാണ്. സിനിമയിൽ ഒരു യഥാർത്ഥ ഹിന്ദു കുടുംബത്തിനെ സാധാരണ എല്ലാ നാട്ടിലേയും വീട്ടിലേയും പോലെ കാട്ടുന്നതാണ് കുഴപ്പമെന്ന്. ഇതിലെ കുടുംബ ബന്ധങ്ങൾ ഇഴയടുത്തതാണ്. ഇതിലെ കുടുംബം വൈകിട്ട് വിളക്ക് കത്തിച്ച് വയ്‌ക്കുന്നവരാണ്. ഇതിലെ കുടുംബം മലയ്‌ക്ക് പോകാൻ വ്രതമെടുക്കുന്നവരാണ്. ഇതിലെ കുടുംബം കുറിയിടുന്നവരാണ്, പൊട്ടു തൊടുന്നവരാണ്. ഈ കുടുംബം നമ്മളേയും നിങ്ങളേയും പോലെയാണ്. ഈ നാട്ടിലെ ഒരു ശരാശരി കുടുംബമാണ് ഈ സിനിമയിൽ.
ആ ജീവിതം ഇവിടെ ഉണ്ടാകരുത് എന്ന് നിർബന്ധം പിടിക്കുകയാണ് അതിനെ നാണം കെടുത്തി ഇല്ലാണ്ടാക്കുകയാണ് ഈ ബഹളങ്ങളുടെയെല്ലാം കാരണം. ഇന്നാട്ടിലെ നാട്ടുമ്പുറത്തെ ഒരു ഹിന്ദു കുടുംബത്തെ സിനിമയിൽ പോലും അടയാളപ്പെടുത്തിപ്പോകരുത്. അവർ ആദ്യം സിനിമയിൽ നിന്ന് പിന്നീട് ജീവിതത്തിൽ നിന്ന് ഒളിച്ച് ജീവിച്ചോണം.
അല്ലാതെ സേവാഭാരതി ആംബുലൻസാണ് വിഷയം എന്ന് കരുതുന്നതെങ്കിൽ നിഷ്‌കളങ്കരേ നിങ്ങൾക്ക് തെറ്റി. അറിയാതെയാണെങ്കിലും പറഞ്ഞത് ശരിയാണ്. അമ്പലപ്പറമ്പ് തന്നെയാണ് വിഷയം. ഹിന്ദുവിനെ കാട്ടുന്നതാണ് വിഷയം.
ഒന്ന് പറയാം. ഫെയിസ് ബുക്കിൽ ഓരിയിട്ടാൽ ഈ നാട്ടിലെ കുറിയിടുന്ന മാലയിടുന്ന ശബരിമലയ്‌ക്ക് വ്രതമെടുക്കുന്ന കറുപ്പുടുക്കുന്ന കന്യാമറിയത്തിന് മുന്നിലും ദർഗക്ക് മുന്നിലും ഗുരുദ്വാരയിലും മുതൽ ബഹായി പള്ളിയിൽ വരെ തൊഴുത് പ്രാർത്ഥിക്കാൻ ആരുടെയും അനുവാദം വാങ്ങേണ്ടതില്ലാത്ത ഈ നാടിന്റെ അടിസ്ഥാന ജനത – ഹിന്ദു കടുകിനുള്ളിൽ ഒളിച്ച് പോകില്ല. പേടിച്ച് മാറിയവരുടെ പിൻമുറക്കാരല്ല കഴുത്തിൽ കത്തിവച്ചാലും ധർമ്മം വെടിയില്ലന്ന് ഉറപ്പിച്ചവരുടെ പിന്മുറക്കാരാണവർ. മൂത്തുപ്പുപ്പാ ടിപ്പു ഞൊണ്ടിയാണ് ഓടിയത്. ഓർത്തിരിക്കുന്നത് എപ്പൊഴും നല്ലതാണ്. ചിലപ്പോഴൊക്കെ എല്ലാം ഓർമ്മിപ്പിക്കാൻ നിർബന്ധിക്കരുത്.
Comments