''മേപ്പടിയാന്റെ'' കുറ്റമെന്താണ് ?
Thursday, March 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

”മേപ്പടിയാന്റെ” കുറ്റമെന്താണ് ?

ബിന്ദു ടി

Janam Web DeskbyJanam Web Desk
Jan 19, 2022, 11:31 am IST
A A

കേരളം കണ്ട ഏറ്റവും വലിയ ക്രമിനലിനെ, കൊലപാതകിയെ നായകപരിവേഷം നൽകി ”കുറുപ്പ്” എന്ന സിനിമ ഇറങ്ങിയപ്പോൾ അതിനെ കൈയ്യടിച്ചു സ്വീകരിച്ചവരാണ് മലയാളികൾ. സിനിമയെ സൈബറിടത്തിൽ ഗ്ലോറിഫൈ ചെയ്ത് വിയർത്ത അനേകം പ്രൊഫൈലുകൾ. അതേ മലയാളി മേപ്പടിയാനെ ഡീഗ്രേഡ് ചെയ്യുന്നതിലെ മനോവ്യാപാരം എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മേപ്പടിയാനെ മാത്രമല്ല മരയ്‌ക്കാറെയും ചിലരെല്ലാം ആവോളം ഡീഗ്രേഡ് ചെയ്യാൻ നോക്കി. ആവട്ടെ മരക്കാറിന്റെ ചരിത്രവും സിനിമയുടെ കഥയും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ് ആ തരംതാഴ്‌ത്തലിനെ നമുക്ക് തത്ക്കാലം മറക്കാം. സാരമില്ലെന്ന് നമ്മോടു തന്നെ പറയാം.. പക്ഷെ മേപ്പാടിയാനെ തരംതാഴ്‌ത്തുന്ന ആ ഗൂഢാലോചന ഒരു രോഗലക്ഷണമല്ല രോഗം തന്നെയാണ്.

സകല മതബിംബങ്ങളും ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകളിൽ കാണാറുണ്ട്. സ്ഫടികവും അയ്യർ ദ ഗ്രേറ്റും ഒക്കെ മലയാളിക്ക് സംഭാവന ചെയ്ത പ്രശസ്ത സംവിധായകൻ ഭദ്രൻ മാട്ടേലിന് തന്റെ സിനിമകളിലെല്ലാം എവിടെയെങ്കിലും ഒരു ചർച്ച് കാണിക്കണം എന്ന് നിർബന്ധമായിരുന്നു എന്നും അവസാന നിമിഷം ചർച്ച് കാട്ടാൻ തിരുകിക്കയറ്റിയ സീൻ അവസാന നിമിഷത്തെ വാടക ആലോചിച്ച് കുറേ കള്ളങ്ങൾ പറഞ്ഞ് മാറ്റിച്ചെന്നുമൊക്കെ ഈയിടെ ഒരു അഭിമുഖത്തിൽ ആ സിനിമയുടെ നിർമ്മാതാവ് പറഞ്ഞിരുന്നു. അതുപോലെ വിശ്വാസവും അല്ലാതെയുമുള്ള ഒരു പാട് ഷോട്ടുകൾ നാം നിരന്തരം സിനിമകളിൽ കാണാറുണ്ട്. അത് പള്ളിയായാലും പാതിരിയായാലും,അമ്പലമായാലും പൂണൂലിട്ട ബ്രാഹ്മണനായാലും എല്ലാം എല്ലാം ഇന്ത്യൻ സിനിമകളിലൂടെ കടന്നുപോകുന്നത് സാധാരണ സംഭവമല്ലേ? അല്ല ഇതൊന്നുമില്ലാതെ നിങ്ങൾക്ക് ജീവിതത്തിലൂടെ കടന്ന് പോകാനാകുമോ? പിന്നെയും എന്താണ് മേപ്പടിയാൻ ചെയ്ത കുറ്റം?

ഇനി പതിവുപോലെ സവർണ്ണ നായകനാണോ വിഷയം? നായകന്റെ പേരിലോ സ്വഭാവത്തിലോ എവിടെയും ഒരു സവർണ്ണതയോ ജാതീയതയോ ആ സിനിമയിലില്ല. അതിലുപരി ഒരു വിധത്തിലുള്ള മതവും ആ സിനിമയിലില്ല. ഹിന്ദുവായ കഥാപാത്രമായി അഭിനയിക്കുന്ന ഉണ്ണി മുകുന്ദൻ കന്യാമറിയത്തിന് മുന്നിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുന്നതല്ലേ പ്രേക്ഷകർ കയ്യടിച്ച് ഹൃദയത്തിലേറ്റുന്നത്. ഡാം തുറന്ന് വിട്ട് കേരളത്തെ മുക്കിക്കൊന്ന സമയത്ത് സേവാഭാരതി പ്രവർത്തകരും സേവാഭാരതി ആംബുലൻസും മാത്രമായിരുന്നു കേരളീയൻ കണ്ടിരുന്നത്. വീട് കഴുകാൻ മുതൽ ഉരുൾ പൊട്ടിയത് കുഴിക്കാൻ വരെ. താൽക്കാലിക പാലമുണ്ടാക്കാൻ മുതൽ കോവിഡിന് പുകയ്‌ക്കാൻ വരെ ആ മഹാ സംഘടനയാണ് ഇവിടെയുണ്ടായിരുന്നത്. അതിലൊരു ആംബുലൻസ് സിനിമയിൽ ഉണ്ടായെന്ന് വച്ച് ഇവിടെ എന്താണ് കുഴപ്പം? അപ്പൊ അതുമല്ല വിഷയം.

ഇനി നായകൻ ഉണ്ണിമുകുന്ദനായതാണ് മേപ്പടിയാൻ ചെയ്ത തെറ്റെങ്കിൽ കെഎൽ പത്തിനെതിരെ എന്ത്‌കൊണ്ട് വിമർശനം ഉന്നയിച്ചില്ല? നിഷ്‌കളങ്കനായ ഒരു മലപ്പുറത്തുകാരൻ ചെക്കൻ അഹമ്മദായി അന്നും ഉണ്ണി നിങ്ങടെ മുൻപിലെത്തിയതല്ലേ? മലപ്പുറം എന്ന നാടിന്റെ മനസ്സും സ്വഭാവവും ആ കഥാപാത്രത്തിൽ കാണാം. നല്ലൊരു ഫുട്‌ബോളർ അഹമ്മദ്. തനി നാടനായി ജീവിക്കുന്ന ഒരാൾ. അവനും അവന്റെ ചെറിയ ലോകവും. അത്രേയുള്ളൂ അഹമ്മദിനെക്കുറിച്ച് പറയാൻ. അഹമ്മദായ ഉണ്ണി എവിടെയാണ് ജയകൃഷ്ണനായപ്പോൾ മോശക്കാരനായത്? ഒട്ടു ചിന്തിച്ചാൽ ഉത്തരം ലഭിക്കും വിധം വളരെ ലളിതമാണ് കാര്യങ്ങൾ.

ഒരു വീഡിയോയിൽ ഏതോ ഒരുവൻ പറഞ്ഞ ഒരു വാക്കിലുണ്ട് ഉത്തരം.’അമ്പലപ്പറമ്പ്. ആ വാക്കിൽ നിന്ന് വ്യക്തമാണ് സേവാഭാരതിയല്ല വിഷയമെന്ന്. വിഷയം അമ്പലപ്പറമ്പാണ്. സിനിമയിൽ ഒരു യഥാർത്ഥ ഹിന്ദു കുടുംബത്തിനെ സാധാരണ എല്ലാ നാട്ടിലേയും വീട്ടിലേയും പോലെ കാട്ടുന്നതാണ് കുഴപ്പമെന്ന്. ഇതിലെ കുടുംബ ബന്ധങ്ങൾ ഇഴയടുത്തതാണ്. ഇതിലെ കുടുംബം വൈകിട്ട് വിളക്ക് കത്തിച്ച് വയ്‌ക്കുന്നവരാണ്. ഇതിലെ കുടുംബം മലയ്‌ക്ക് പോകാൻ വ്രതമെടുക്കുന്നവരാണ്. ഇതിലെ കുടുംബം കുറിയിടുന്നവരാണ്, പൊട്ടു തൊടുന്നവരാണ്. ഈ കുടുംബം നമ്മളേയും നിങ്ങളേയും പോലെയാണ്. ഈ നാട്ടിലെ ഒരു ശരാശരി കുടുംബമാണ് ഈ സിനിമയിൽ.

ആ ജീവിതം ഇവിടെ ഉണ്ടാകരുത് എന്ന് നിർബന്ധം പിടിക്കുകയാണ് അതിനെ നാണം കെടുത്തി ഇല്ലാണ്ടാക്കുകയാണ് ഈ ബഹളങ്ങളുടെയെല്ലാം കാരണം. ഇന്നാട്ടിലെ നാട്ടുമ്പുറത്തെ ഒരു ഹിന്ദു കുടുംബത്തെ സിനിമയിൽ പോലും അടയാളപ്പെടുത്തിപ്പോകരുത്. അവർ ആദ്യം സിനിമയിൽ നിന്ന് പിന്നീട് ജീവിതത്തിൽ നിന്ന് ഒളിച്ച് ജീവിച്ചോണം.
അല്ലാതെ സേവാഭാരതി ആംബുലൻസാണ് വിഷയം എന്ന് കരുതുന്നതെങ്കിൽ നിഷ്‌കളങ്കരേ നിങ്ങൾക്ക് തെറ്റി. അറിയാതെയാണെങ്കിലും പറഞ്ഞത് ശരിയാണ്. അമ്പലപ്പറമ്പ് തന്നെയാണ് വിഷയം. ഹിന്ദുവിനെ കാട്ടുന്നതാണ് വിഷയം.

ഒന്ന് പറയാം. ഫെയിസ് ബുക്കിൽ ഓരിയിട്ടാൽ ഈ നാട്ടിലെ കുറിയിടുന്ന മാലയിടുന്ന ശബരിമലയ്‌ക്ക് വ്രതമെടുക്കുന്ന കറുപ്പുടുക്കുന്ന കന്യാമറിയത്തിന് മുന്നിലും ദർഗക്ക് മുന്നിലും ഗുരുദ്വാരയിലും മുതൽ ബഹായി പള്ളിയിൽ വരെ തൊഴുത് പ്രാർത്ഥിക്കാൻ ആരുടെയും അനുവാദം വാങ്ങേണ്ടതില്ലാത്ത ഈ നാടിന്റെ അടിസ്ഥാന ജനത – ഹിന്ദു കടുകിനുള്ളിൽ ഒളിച്ച് പോകില്ല. പേടിച്ച് മാറിയവരുടെ പിൻമുറക്കാരല്ല കഴുത്തിൽ കത്തിവച്ചാലും ധർമ്മം വെടിയില്ലന്ന് ഉറപ്പിച്ചവരുടെ പിന്മുറക്കാരാണവർ. മൂത്തുപ്പുപ്പാ ടിപ്പു ഞൊണ്ടിയാണ് ഓടിയത്. ഓർത്തിരിക്കുന്നത് എപ്പൊഴും നല്ലതാണ്. ചിലപ്പോഴൊക്കെ എല്ലാം ഓർമ്മിപ്പിക്കാൻ നിർബന്ധിക്കരുത്.

Tags: meppadiyanIn Theatres NowHouse Full ShowFamily ThrillersevabharathiUnni Mukundanott releasePREMIUMAmbulance serviceDeseeya Sevabharathi Keralammalayalam film industry
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

100 കോടി വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട അത്യപൂർവ പ്രപഞ്ച വിസ്മയം; 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട് ലേലത്തിന്; വജ്രത്തിന് പ്രതീക്ഷിക്കുന്നത് 6.8 ദശലക്ഷം ഡോളർ

Next Post

ഇവരെ ഒരു പാഠം പഠിപ്പിക്കണം, ഞങ്ങളെ രക്ഷിക്കണം : നരേന്ദ്ര മോദിയോട് സഹായം തേടി പാക് അധീന കശ്മീരിലെ യുവാവ്

More News from this section

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

Load More

Latest News

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

ഹിന്ദുത്വത്തെ വിമര്‍ശിച്ച നടൻ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്തത് തെറ്റ് : കര്‍ണാടക പോലീസിനെതിരെ മുഹമ്മദ് റിയാസ്

ഹിന്ദുത്വത്തെ വിമര്‍ശിച്ച നടൻ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്തത് തെറ്റ് : കര്‍ണാടക പോലീസിനെതിരെ മുഹമ്മദ് റിയാസ്

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

റെയിൽവേ ശുചിമുറിയിൽ പേരും ഫോൺനമ്പറും എഴുതിവെച്ച അസിസ്റ്റൻറ് പ്രൊഫസറെ കുടുക്കി തിരുവനന്തപുരം സ്വദേശിനി വീട്ടമ്മ

റെയിൽവേ ശുചിമുറിയിൽ പേരും ഫോൺനമ്പറും എഴുതിവെച്ച അസിസ്റ്റൻറ് പ്രൊഫസറെ കുടുക്കി തിരുവനന്തപുരം സ്വദേശിനി വീട്ടമ്മ

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

1780 കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി 24ന് വാരാണസിയിൽ

1780 കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി 24ന് വാരാണസിയിൽ

ഞാൻ നടനാണ് , ഇതൊന്നും ബാധകമല്ല ; സുരക്ഷാ ചെക്കിംഗ് ഇല്ലാതെ വിമാനത്താവളത്തിനകത്തേക്ക് കയറാൻ ശ്രമിച്ച് കരൺ ജോഹർ : തടഞ്ഞ് നിർത്തി പരിശോധിച്ച് സുരക്ഷാ സംഘം

ഞാൻ നടനാണ് , ഇതൊന്നും ബാധകമല്ല ; സുരക്ഷാ ചെക്കിംഗ് ഇല്ലാതെ വിമാനത്താവളത്തിനകത്തേക്ക് കയറാൻ ശ്രമിച്ച് കരൺ ജോഹർ : തടഞ്ഞ് നിർത്തി പരിശോധിച്ച് സുരക്ഷാ സംഘം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies