ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്ഷിക ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുസ്മരിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യപൂര്ത്തീകരണത്തിനായി നേതാജി നടത്തിയചുവടുവയ്പുകള് അദ്ദേഹത്തെ ദേശീയബിംബമാക്കിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
നൂറ്റിഇരുപത്തി അഞ്ചാം ജന്മവാര്ഷിക ദിനത്തില്‍ രാജ്യം നേതാജിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ വണങ്ങുന്നുവെന്നും നേതാജിയുടെ ത്യാഗോജ്വലമായ ജീവിതവും ആശയങ്ങളും ഓരോഭാരതീയനും പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച നേതാജിയുടെ ജീവിതം ഓരോ ഭാരതീയനും അഭിമാനിക്കാവുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു.
എല്ലാവര്ക്കും പരാക്രംദിവസ് ആശംസിക്കുന്നുവെന്നും ജന്മവാര്ഷിക ദിനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരവോടെ കൃതജ്ഞത നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
മൂര്‍ച്ചയേറിയ വാക്കുകള്‍കൊണ്ടും അചഞ്ചലമായ ധൈര്യംകൊണ്ടും അസാധാരണമായ ദേശസ്നേഹത്തോടെ യുവാക്കളെ സംഘടിപ്പിച്ച് വിദേശഭരണത്തെ ഞെട്ടിച്ച നേതാജിയുടെ ഓര്‍മകള്‍ക്കുമുന്നില്‍ തലകുനിക്കുന്നുവെന്ന് അമിത്ഷായും പറഞ്ഞു.
ഒഡിഷയിലെ കട്ടക്കില്‍ 1897 ജനുവരി 23ന് ജനിച്ച സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസമായി ആഘോഷിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്.
Comments