പ്രോട്ടോണിന്റെ രുചി അറിയാമോ? നിങ്ങൾ രുചിച്ചിട്ടുണ്ട്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

പ്രോട്ടോണിന്റെ രുചി അറിയാമോ? നിങ്ങൾ രുചിച്ചിട്ടുണ്ട്

മനോജ് ബ്രൈറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 01:26 pm IST
Facebook
Twitter
WhatsAppTelegram

പ്രോട്ടോണിന്റെ രുചി…….

പ്രോട്ടോണിന്റെ രുചിയോ? ഇലകട്രോൺ മൈക്രോസ്കോപ്പു കൊണ്ടുപോലും കാണാൻ കഴിയാത്ത പ്രോട്ടോണിനെന്തു രുചി എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. അതിലേക്കു വരുന്നതിനു മുൻപ് നമുക്ക് രുചികളെക്കുറിച്ച് ചെറുതായി ഒന്ന് ചർച്ച ചെയ്യാം.
എല്ലാവർക്കും അറിയുന്നപോലെ നമുക്ക് തിരിച്ചറിയാനാകുന്ന രുചികൾ മധുരം, ഉപ്പ്, ഉമാമി, കയ്പ്പ്, പുളി എന്നിവയാണ്. (എരിവിനെ കൃത്യമായ അർത്ഥത്തിൽ രുചിയായി കൂട്ടാനാകില്ല. അത് രുചി എന്നതിനേക്കാൾ ഒരു ചൂടും, പുകച്ചിലുമാണ് നൽകുന്നത്.) ശരീരത്തിലേക്കു കടക്കുന്ന ശരീരത്തിന് ഉപകാരപ്രദവും, ദോഷകരവുമായ രാസവസ്തുക്കളെ തിരിച്ചറിഞ്ഞ് നമ്മുടെ അതിജീവനത്തി സഹായിക്കുക എന്നതാണ് രുചിയുടെ പരിണാമപരമായ പ്രാധാന്യം. നാവിൽ ഇതിനായി രാസവസ്തുക്കൾ തിരിച്ചറിയാനുള്ള സ്വീകരണികളുണ്ട്. (ശരിക്കു പറഞ്ഞാൽ നാവിൽ മാത്രമല്ല, കുടലിലും, മൂത്രനാളിയിലും വരെ രുചി സ്വീകരണികളുണ്ട്.)

മധുര രസം പഞ്ചസാരയുടെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ളതാണ്. അതായത് ഊർജ്ജദായകമായ തന്മാത്രകളെ തിരിച്ചറിയാനുള്ള മാർഗ്ഗം. ഇതിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ ആ വസ്തു ആകാവുന്നത്ര അകത്താക്കുക എന്ന നിർദ്ദേശമാണ്‌ തലച്ചോർ പുറപ്പെടുവിക്കുന്നത്. അതുകൊണ്ടാണ് മധുരം കഴിക്കുന്നത് ആസ്വാദ്യമായ അനുഭവമാകുന്നത്.

ഇനി ഉപ്പുരസം. നമ്മുടെ കോശങ്ങളിൽ നടക്കുന്ന പല രാസപ്രവർത്തനങ്ങൾക്കും സോഡിയം ആവശ്യമുണ്ട്. ഉപ്പു രസം ശരിക്കും സോഡിയം അയോണിന്റെ സാന്നിദ്ധ്യമാണ് വിളംബരം ചെയ്യുന്നത്. ഉപ്പുരസം തിരിച്ചറിഞ്ഞ് അത് അകത്താക്കുന്നതിലൂടെ ശരീരത്തിൽ ആവശ്യത്തിന് സോഡിയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ശരീരം ചെയ്യുന്നത്. നമ്മുടെ നാവിൽ ഉപ്പു രസം തിരിച്ചറിയാനുള്ള സ്വീകരണികളുണ്ട്. ഉപ്പ് ഉമിനീരിൽ ലയിച്ച് പോസറ്റിവ് ചാർജ്ജുള്ള സോഡിയം അയോണും, നെഗറ്റീവ് ചാർജ്ജുള്ള ക്ളോറൈഡ് അയോണുമായി മാറുന്നു. ഈ സോഡിയം അയോണിനെയാണ് നാവിലെ സ്വീകരണി തിരിച്ചറിയുന്നത്. സോഡിയം അയോണിനെപ്പോലെ പൊട്ടാസ്യം അയോണിനെയും നാവിന് തിരിച്ചറിയാനാകും. സോഡിയും ക്ളോറൈഡ് എന്ന കറിയുപ്പിനു സമാനമായ ഉപ്പു രുചിയാണ് പൊട്ടാസ്യം ക്ളോറൈഡ് എന്ന ഇന്തുപ്പിനും.

കൂട്ടത്തിൽ ഒരു ഓഫ് ടോപ്പിക്ക്….. ചിലരൊക്കെ മനുഷ്യന് അറിഞ്ഞുകൂടാത്ത പ്രഹേളിക എന്ന മട്ടിൽ പൊട്ടാസ്യം സയനൈഡിന്റെ രുചി ആർക്കും അറിയില്ല, അതു കണ്ടുപിടിക്കാൻ ശ്രമിച്ചവർ അത് എഴുതിയിടുന്നതിനു മുൻപ് മരിച്ചു പോയി എന്നൊക്കെ തട്ടിവിടാറുണ്ട്. മുകളിൽ എഴുതിയത് മനസ്സിലായവർക്ക് വിഷമായി ഉപയോഗിക്കുന്ന സോഡിയം അല്ലെങ്കിൽ പൊട്ടാസ്യം സയനൈഡിന് ഉപ്പുരസമായിരിക്കും എന്നു മനസ്സിലാക്കാൻ പ്രയാസമില്ല. അതിന് സയനൈഡൊന്നും തിന്നു നോക്കണ്ട. സ്‌കൂളിൽ മര്യാദക്ക് കെമിസ്ട്രി പഠിപ്പിക്കാത്തതുകൊണ്ടാണ് ഈ മാതിരി കഥകൾ ഇങ്ങനെ തലമുറ തലമുറ കൈമാറി പോകുന്നത്.

ഇന് അടുത്ത രുചിയായ ഉമാമി. കോശനിർമ്മാണത്തിന്റെ ഒരു അടിസ്ഥാന നിർമ്മാണ വസ്തുവാണ് പ്രോട്ടീനുകൾ. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടീന്റെ സാന്നിദ്ധ്യമാണ് ഉമാമി വിളംബരം ചെയ്യുന്നത്. ശരിക്കു പറഞ്ഞാൽ പ്രോട്ടീനിലെ ഗ്ലൂട്ടാമിക് ആസിഡിന്റെ സാന്നിദ്ധ്യം. ഗ്ലൂട്ടാമിക് ആസിഡ് ഒരു അമിനോ ആസിഡാണ്. പ്രോട്ടീനുകൾ ഉണ്ടാക്കപ്പെട്ടിട്ടുള്ളത് അമിനോ ആസിഡുകൾ കൊണ്ടാണ്. അതായത് ഉമാമി രുചി ഉള്ളിടത്ത് ഗ്ലൂട്ടാമിക് ആസിഡ് മാത്രമല്ല, പ്രോട്ടീൻ നിർമ്മാണ വസ്തുക്കളായ മറ്റു അമിനോ ആസിഡുകളുടെയും സാന്നിദ്ധ്യമുണ്ടാകും എന്നു മനസ്സിലാക്കാം.

ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ് മോണോസോഡിയം ഗ്ലുട്ടാമേറ്റ് എന്ന എം.എസ്.ജി. അഥവാ (കുപ്രസിദ്ധമായ) അജിനമോട്ടോ. അജിനമോട്ടോ എന്നു കേൾക്കുമ്പോൾ അസ്ഥാനത്ത് തേളു കുത്തിയപോലെ ചാടുന്ന പ്രകൃതി ഭക്ഷണക്കാരുണ്ട്. പേടിക്കണ്ട, അത്തരം വിഡ്ഢികൾ പറയുന്നത് കണക്കാക്കേണ്ട. അജിനമോട്ടോ വിഷമല്ല. അത് കഴിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. അത് സാധാരണ ഉപ്പു പോലെത്തന്നെ ആവശ്യത്തിന് ഭക്ഷണത്തിൽ ഉപയോഗിക്കാവുന്നതാണ്.
കയ്പ്പ് രുചി ശരീരത്തിനു ഹാനികരമായേക്കാവുന്ന പലതരം രാസവസ്തുക്കൾ തിരിച്ചറിയാനുള്ള മാർഗ്ഗമാണ്. ചെടികൾ അവയുടെ സ്വരക്ഷക്കായി നിർമ്മിക്കുന്ന വിഷങ്ങളാണ് ഈ രാസവസ്തുക്കൾ. ഒരു പത്തിരുപത്തഞ്ചു തരത്തിലുള്ള കയ്പ്പു സ്വീകരണികൾ നമ്മുടെ നാക്കിലുണ്ട് എന്നാണ് പറയപ്പെടുന്നത്. ‘അതങ്ങ് തുപ്പിക്കളഞ്ഞേക്ക്,ഇനി മേലാൽ കഴിച്ചേക്കരുത്‌’ എന്നാണ് ഇതിലൂടെ തലച്ചോർ നിർദ്ദേശിക്കുന്നത്.

അമ്ലത്തിന്റെ രുചിയാണ് പുളി രസം. കെമിസ്ട്രി ഭാഷയിൽ പറഞ്ഞാൽ പോസിറ്റീവ് ചാർജ്ജുള്ള ഹൈഡ്രജൻ അയോൺ കൂടുതലുള്ള വസ്തുക്കളാണ് അമ്ലങ്ങൾ. അപ്പോൾ പുളിരസം എന്നാൽ നാക്ക് പോസറ്റിവ് ചാർജ്ജുള്ള ഹൈഡ്രജൻ അയോണുകളെ തിരിച്ചറിയുന്നതാണ്. പഴുത്തു പാകമായ പഴങ്ങളെ തിരിച്ചറിയാനുള്ള മാർഗ്ഗം. ഇതാണ് പുളിരസത്തിന്റെ പരിണാമപരമായ ഉദ്ദേശം.

അപ്പോൾ എന്താണ് ഈ ഹൈഡ്രജൻ അയോൺ? ന്യൂക്ലിയസ്സിനുള്ളിൽ ഒരു പ്രോട്ടോണും, അതിനെ ചുറ്റികൊണ്ട് ഒരൊറ്റ ഇലക്ട്രോണും. ഇതാണ് ഒരു ഹൈഡ്രജൻ ആറ്റം. അത്തരമൊരു ആറ്റത്തിന്റെ ആ ഒരു ഇലക്ട്രോൺ നഷ്ടപ്പെട്ടുപോയാൽ അത് ഹൈഡ്രജൻ അയോണായി. നെഗറ്റീവ് ചാർജ്ജുള്ള ഏക ഇലക്ട്രോൺ നഷ്ടപ്പെട്ടു പോകുന്നതുകൊണ്ട് ഹൈഡ്രജൻ അയോണിന് പോസറ്റിവ് ചാർജ്ജ് കിട്ടുന്നു. ഇനി അതിൽ ബാക്കിയുള്ളത് ഒരു പ്രോട്ടോൺ മാത്രമാണ്. അതായത് ഇങ്ങനെ പോസറ്റിവ് ചാർജ്ജു കിട്ടിയ ഹൈഡ്രജൻ അയോൺ എന്നാൽ ഒരു പ്രോട്ടോൺ എന്നാണർത്ഥം.

പ്രോട്ടോണിന്റെ രുചിയാണ് പുളിരസം. ഒരു പ്രോട്ടോണിനെ രുചിക്കാൻ കഴിയും എന്ന് നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടോ? പറഞ്ഞു വരുമ്പോൾ ചെറുനാരങ്ങ കടിക്കുമ്പോൾ നിങ്ങൾ രുചിക്കുന്നത് പ്രോട്ടോണിനെയാണ്.

Tags: science
Share
Tweet
SendShare

More News from this section

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies