സഞ്ചാരികൾക്കായി വിസ്മയകരമായ ആകാശക്കാഴ്ചയൊരുക്കി ഹിമാചൽ; ധരംശാലയിൽ നിന്ന് മക്ലിയോഡ്ഗഞ്ചിലേക്ക് ഇനി വെറും അഞ്ച് മിനിറ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഞ്ചാരികൾക്കായി വിസ്മയകരമായ ആകാശക്കാഴ്ചയൊരുക്കി ഹിമാചൽ; ധരംശാലയിൽ നിന്ന് മക്ലിയോഡ്ഗഞ്ചിലേക്ക് ഇനി വെറും അഞ്ച് മിനിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 07:09 pm IST
FacebookTwitterWhatsAppTelegram

ഷിംല: ടൂറിസ്റ്റ് കേന്ദ്രമായ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നിന്നും മക്ലിയോഡ്ഗഞ്ചിലേക്ക് ഇനി വെറും അഞ്ച് മിനിറ്റിലെത്താം. ധരംശാല സ്‌കൈവേ എന്ന് പേരിട്ടിരിക്കുന്ന റോപ്പ് വേയ്‌ക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രി ജയ് റാം താക്കൂർ ഉദ്ഘാടനം ചെയ്ത് റോപ്പ് വേ നാടിന് സമർപ്പിച്ചു. ഹിമാചൽ പട്ടണങ്ങളുടെ അവിസ്മരണീയമായ ആകാശ കാഴ്‌ച്ചകളാണ് ഈ യാത്രയിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. റോപ്പ് വേ വഴി യാത്രക്കാർക്ക് ഇനി ധരംശാലയിൽ നിന്നും മക്ലിയോഡ്ഗഞ്ചിലേക്ക് വളരെ വേഗം യാത്ര ചെയ്യാം.

207 കോടി രൂപ ചെലവിലാണ് റോപ്പ് വേ നിർമ്മിച്ചിരിക്കുന്നത്. 1.8 കിലോമീറ്ററാണ് റോപ്പ് വേയുടെ ആകെ ദൂരം. ഓരോ മണിക്കൂറിലും 1000 പേരെ വഹിക്കാനുള്ള ശേഷി റോപ്പ് വേയ്‌ക്കുണ്ട്. ടൂറിസ്റ്റ് സീസൺ അടുക്കുമ്പോൾ ധരംശാലയേയും മക്ലിയോഡ് ഗഞ്ചിനേയും ബന്ധിപ്പിക്കുന്ന റോഡ് പതിവായി ഗതാഗതകുരുക്കിന് സാക്ഷ്യം വഹിച്ചിരുന്നു. റോപ്പ് വേ യാഥാർത്ഥ്യമായതോടെ ഇതിന് പരിഹാരമായതായാണ് വിലയിരുത്തൽ.

രണ്ട് സ്റ്റേഷനുകളും 10 ടവറുകളും റോപ്പ് വേയ്‌ക്കുണ്ട്. ധരംശാലയിൽ നിന്നും മക്ലിയോഡ് ഗഞ്ചിലേക്ക് റോഡ് മാർഗ്ഗം 20 മിനിറ്റ് സമയമെടുക്കും. ഗതാഗത കുരുക്ക് കൂടുമ്പോൾ ഇത് ഒരു മണിക്കൂർ വരെ സമയം എടുക്കുന്നുണ്ട്. എന്നാൽ റോപ്പ് വേ യാഥാർത്ഥ്യമായതോടെ മക്ലിയോഡ്ഗഞ്ചിലേക്ക് എത്താൻ മണിക്കൂറുകളോളം റോഡിൽ കാത്തുകിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു.

ദലൈലാമ ക്ഷേത്രത്തിന് മുന്നിലാണ് റോപ്പ് വേയുടെ ടോപ്പ് സ്റ്റേഷൻ വരുന്നത്. കൂടാതെ മോണോ കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോളസ് ടെക്‌നോളജിയാണ് സ്‌കൈവേയിൽ ഉപയോഗിച്ചിരിക്കുന്നത്. നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ തെളിയിക്കപ്പെട്ട ഫലപ്രദമായ നഗരഗതാഗത സാങ്കേതിക വിദ്യയാണിത്. ഈ റോപ്പ് വേയിൽ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 300 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വൺ വേ താരിഫ് 300 രൂപയും ടുവേയാണെങ്കിൽ 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Tags: ropewayDharamshala
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies