മുംബൈ: പാഴ് വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമ്മിച്ച മഹാരാഷ്ട്ര സ്വദേശിയെ കഴിഞ്ഞ ദിവസമാണ് ആനന്ദ്മഹീന്ദ്ര പ്രശംസിച്ചത്. ഈ വാഹനം യാതൊരു മാനദണ്ഡങ്ങളും പാലിച്ചല്ല നിർമ്മിച്ചിരിക്കുന്നതെന്നും ക്രിയേറ്റിവിറ്റിയെ ഒരിക്കലും
അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ലെന്നുമുള്ള കുറിപ്പോടെയായിരുന്നു ആനന്ദ് മഹീന്ദ്ര ഈ വാഹനത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
ഈ വാഹനം നിർമ്മിച്ചയാൾക്ക് മുന്നിലേക്ക് ആനന്ദ്മഹീന്ദ്ര മറ്റൊരു ഓഫർ കൂടി വെച്ചിരുന്നു. അദ്ദേഹം നിർമ്മിച്ച വാഹനം ആനന്ദ് മഹീന്ദ്രയ്ക്ക് നൽകിയാൽ പകരം അദ്ദേഹത്തിന്റെ ഒരു ബൊലേറൊ നൽകാമെന്നായിരുന്നു ആ ഓഫർ. 66കാരനായ ആ വ്യവസായി താൻ നിർമ്മിച്ച വാഹനം ആനന്ദ് മഹീന്ദ്രയ്ക്ക് നൽകി. ഇപ്പോഴിതാ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
വാഗ്ദാനം ചെയ്ത പുതിയ ബൊലേറോ വാഹനം വ്യവസായി ദത്താത്രയ ലോഹറിന് ആനന്ദ് മഹീന്ദ്ര കൈമാറി. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ദത്താത്രയ കുടുംബത്തോടൊപ്പം എത്തിയാണ് വാഹനം കൈപ്പറ്റിയത്. ‘ദത്താത്രയയുടെ സൃഷ്ടിയെ അഭിമാനത്തോടെ ഞങ്ങൾ ഏറ്റെടുത്തു’ എന്നാണ് ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചത്.
Delighted that he accepted the offer to exchange his vehicle for a new Bolero. Yesterday his family received the Bolero & we proudly took charge of his creation. It will be part of our collection of cars of all types at our Research Valley & should inspire us to be resourceful. https://t.co/AswU4za6HT pic.twitter.com/xGtfDtl1K0
— anand mahindra (@anandmahindra) January 25, 2022
തന്റെ മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിനായാണ് ദത്താത്രയ പാഴ് വസ്തുക്കളിൽ നിന്നും വാഹനം നിർമ്മിച്ചത്. ഹിസ്റ്റോറിക്കാനോ എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. ഇതിനുശേഷമാണ് ആനന്ദ് മഹീന്ദ്രയും ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെയ്ക്കുന്നതും. ഇതോടെ ദത്താത്രയും അദ്ദേഹത്തിന്റെ വാഹനവും വൈറലാവുകയായിരുന്നു.
സാധാരണ ബൈക്കുകളിൽ നൽകിയിരിക്കുന്നത് പോലെ കിക്കർ ഉപയോഗിച്ചാണ് ഈ കുഞ്ഞൻ ജീപ്പ് ജീപ്പ് സ്റ്റാർട്ട് ചെയ്യുന്നത്. ചെറിയ ടയറുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. വാഹനത്തിന്റെ മുന്നിൽ രണ്ടുപേർക്കും പിന്നിലെ രണ്ട് സീറ്റുകളിൽ നാല് പേർക്കും യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന. വിദേശ വാഹനങ്ങൾക്ക് സമാനമായി ഇടത്തുവശത്താണ് ഈ ജീപ്പിനും സ്റ്റിയറിങ്ങ് നൽകിയിട്ടുള്ളത്. വെറും 60,000 രൂപ ചെലവിലാണ് മഹാരാഷ്ട്ര സ്വദേശി ഈ വാഹനം നിർമ്മിച്ചത്.
This clearly doesn’t meet with any of the regulations but I will never cease to admire the ingenuity and ‘more with less’ capabilities of our people. And their passion for mobility—not to mention the familiar front grille pic.twitter.com/oFkD3SvsDt
— anand mahindra (@anandmahindra) December 21, 2021
Comments