സോഷ്യൽമീഡിയയെ അമ്പരപ്പിച്ച് ഒരമ്മ; ഗർഭകാല ചിത്രങ്ങൾ വൈറലായതിന് പിന്നിൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സോഷ്യൽമീഡിയയെ അമ്പരപ്പിച്ച് ഒരമ്മ; ഗർഭകാല ചിത്രങ്ങൾ വൈറലായതിന് പിന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 08:13 pm IST
FacebookTwitterWhatsAppTelegram

മൂന്നും നാലും കുട്ടികൾക്ക് ഒറ്റ പ്രസവത്തിൽ ജന്മം നൽകുകയെന്നത് പുതുമയുള്ള കാര്യമല്ല. ചില സ്ത്രീകൾ അഞ്ച് കുട്ടികൾക്ക് വരെ ഒറ്റപ്രസവത്തിൽ ജന്മം നൽകാറുണ്ട്. വർഷങ്ങളായി വിവിധ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്ന കാര്യമാണിത്. സാധാരണ പ്രസവത്തേക്കാൾ താരതമ്യേന അപൂർവവും അപകടകരവുമായതിനാലാണ് അത്തരം പ്രസവങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്.

ഇത്തരത്തിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ഒറ്റ പ്രസവത്തിൽ ജന്മം നൽകിയ ഒരു അമ്മയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏവർക്കും സുപരിചിതമായ സംഭവമായിട്ട് പോലും മൈക്കല മീർ മോഴ്‌സിയെന്ന സ്ത്രീയും അവരുടെ ചിത്രങ്ങളും വൈറലാകാൻ കാരണമുണ്ട്.

ചാൾസ്, തിയഡോർ, ഗബ്രിയേൽ എന്നീ മൂന്ന് കുഞ്ഞുങ്ങൾക്ക് സിസേറിയനിലൂടെയാണ് മൈക്കല ജന്മം നൽകിയത്. 35 ആഴ്ചകൾ പൂർത്തിയായപ്പോഴായിരുന്നു പ്രസവം. അതായത് എട്ട് മാസങ്ങൾ പിന്നിടുമ്പോഴേക്കും മൈക്കലയ്‌ക്ക് പ്രസവിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ മൈക്കലയുടേത് സാധാരണ പ്രസവത്തേക്കാൾ വേറിട്ടതായി.

ഇതിനിടെ അവളുടെ ഗർഭകാല അവസ്ഥകളും ശരീരത്തിലെ രൂപമാറ്റവും ഫോട്ടോകളായി പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനും മൈക്കല മറന്നില്ല. മൂന്ന് കുഞ്ഞുങ്ങളെ വയറിനുള്ളിൽ താങ്ങിനിർത്തുകയെന്നത് അൽപം ശ്രമകരമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അതിനെ തന്മയീ ഭാവത്തോടെ നോക്കികാണാൻ സഹായിക്കുന്ന ചിത്രങ്ങളായിരുന്നു മൈക്കല പോസ്റ്റ് ചെയ്തത്.

ചില ചിത്രങ്ങൾ ഭീതിപ്പെടുത്തുന്നതായിരുന്നു. എന്നാൽ മൈക്കലയുടെ അവസ്ഥയെയും അവൾ കടന്നുപോകുന്ന പങ്കപ്പാടുകളെയും അതേപടി പകർത്തുന്നതായിരുന്നു മറ്റ് പല ചിത്രങ്ങളും. പലരെയും നിശബ്ദരാക്കി കളയുന്ന, എങ്ങനെ പ്രതികരിക്കണമെന്ന് ആലോചിച്ച് കുഴഞ്ഞുപോകുന്ന ചിത്രങ്ങളും മൈക്കല പങ്കുവെച്ചിട്ടുണ്ട്.

ലോകത്ത് ഇതൊക്കെ സർവസാധാരണമായി സംഭവിക്കുന്നതാണെങ്കിലും മൈക്കല പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഒരു ഓർമ്മപ്പെടുത്തലായിരുന്നു. അമ്മയാകാനൊരുങ്ങുന്ന ഓരോ സ്ത്രീകളും കടന്നുപോകുന്ന ബുദ്ധിമുട്ടുകളെ ഏറ്റവും ഫലവത്തായി വിശദീകരിക്കുന്നതായിരുന്നു മൈക്കലയുട ചിത്രങ്ങൾ. ഏറ്റവും ഒടുവിൽ അവൾ പോസ്റ്റ് ചെയ്ത ചിത്രം പ്രസവാനന്തരം പകർത്തിയതായിരുന്നു. മൂന്ന് കുഞ്ഞുങ്ങളെ പേറിയ വയർ തൂങ്ങിക്കിടക്കുന്ന ചിത്രമായിരുന്നു അത്.

36 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ഒടുവിലാണ് മൈക്കലയുടെ മൂന്ന് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ആദ്യ പ്രസവത്തിൽ ഇരട്ടകുട്ടികളായിരുന്നു മൈക്കലയ്‌ക്ക്. രണ്ട് പെൺകുട്ടികളായിരുന്നു അത്. ഇരുവരുടെയും മടിയിൽ പുതിയ മൂന്ന് പേരെ കിടത്തിയ ചിത്രവും മൈക്കല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ചേച്ചിമാരുടെ മൂന്ന് കുഞ്ഞനിയന്മാർ എന്ന് നിരവധി പേർ കമന്റിലൂടെ പ്രതികരിച്ചു. ഡെൻമാർക്ക് സ്വദേശിയായ മൈക്കലയ്‌ക്ക് 2,60,000 ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.

ഇൻസ്റ്റഗ്രാം പോസ്റ്റ് 

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies