അച്ഛനും മകളും തമ്മിലുള്ള ബന്ധം വാക്കുകളിൽ അളക്കാനോ വിശദീകരിക്കാനോ കഴിയില്ല. മക്കളുടെ സന്തോഷത്തിനായി മാതാപിതാക്കൾ ഏതറ്റം വരേയും പോകും. ഇപ്പോഴിതാ ആ സ്നേഹം പ്രകടമാക്കുന്ന ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. മസ്തിഷ്ക ശസ്ത്രക്രിയ കഴിഞ്ഞ മകളെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന പിതാവിനെയാണ് ചിത്രത്തിൽ കാണാനാവുക.
മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം മകളുടെ തലയിൽ മുറിപ്പാട് ഉണ്ടാവുകയും അത് തുന്നിചേർക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടയാളം തലയിൽ പ്രകടമായിരുന്നു. എന്നാൽ മകൾക്ക് സങ്കടമാകാതിരിക്കാൻ തുന്നലിന്റെ അതേ മാതൃകയിൽ അച്ഛനും മുടിവെട്ടിയിരിക്കുകയാണ്. മകളുടെ നെറ്റിയിൽ സ്നേഹത്തോടെ തലചേർത്തിരിക്കുന്ന പിതാവിന്റെ ചിത്രമാണ് വൈറലായത്.
ഏതാനും വർഷം പഴക്കമുള്ള ഈ ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മകളുടെ തലയിലെ ഒരു ഭാഗത്തെ മുടി പൂർണ്ണമായും ഷേവ് ചെയ്തിട്ടുണ്ട്. ഇതേ മാതൃകയിലാണ് പിതാവും മുടി മറിച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Comments