അഞ്ച് മെഴ്‌സിഡസ് കാർ വാങ്ങാൻ വൻ തുക ഫിനാൻസ് കമ്പനിയിൽ നിന്ന് തട്ടി; മൂന്ന് വർഷത്തിന് ശേഷം പ്രതി പിടിയിൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് മെഴ്‌സിഡസ് കാർ വാങ്ങാൻ വൻ തുക ഫിനാൻസ് കമ്പനിയിൽ നിന്ന് തട്ടി; മൂന്ന് വർഷത്തിന് ശേഷം പ്രതി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 10:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാഹന ഫിനാൻസ് കമ്പനിയിൽ നിന്നും 2.18 കോടി രൂപ വായ്പ എടുത്ത ശേഷം മുങ്ങിയ ആളെ മൂന്നു വർഷത്തിന് ശേഷം പോലീസ് പിടികൂടി. അഞ്ച് മെഴ്‌സിഡസ് കാറുകൾ വാങ്ങാനാണ് ഇയാൾ പണം വായ്പ എടുത്തത്. ഫിനാൻസ് കമ്പനിയുടെ പരാതിയെ തുടർന്ന് 2018ൽ പ്രതിയായ പ്രമോദ് സിംഗിനെതിരെ ഗുരുഗ്രാം പോലീസ് കേസെടുത്തിരുന്നു.

ഒരു മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങുന്നതിനായാണ് പ്രതി ആദ്യം വായ്പ സ്ഥാപനത്തെ സമീപിച്ചത്. ആദ്യ വാഹനത്തിനായി 27.5 ലക്ഷം രൂപ ലോൺ എടുത്തു. ഇതിന്റെ പ്രാരംഭ ഗഡുക്കൾ കൃത്യമായി തിരിച്ചടയ്‌ക്കുകയും ചെയ്തു. വളരെ അധികം മാന്യമായ രീതിയിലുള്ള ഇടപെടലുകളാണ് ഇയാൾ നടത്തിയതെന്ന് ഫിനാൻസ് കമ്പനി അധികൃതർ പറഞ്ഞു.

ആദ്യ കാർ വാങ്ങാൻ എടുത്ത തുക കൃത്യമായി അടച്ച് കമ്പനിയുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം പ്രതി നാല് കാറുകൾ കൂടി വാങ്ങാൻ വായ്പ വേണമെന്ന് ആവശ്യപ്പെട്ടു. മുൻപ് മാന്യമായ രീതിയിലുള്ള ഇടപെടലുകൾ ആയിരുന്നതിനാൽ, കമ്പനി ഇയാൾക്ക് പണം വായ്പ നൽകി. ഈ തുകയുടെയും തവണകൾ മുടക്കാതെ ഇയാൾ അടച്ചു. പിന്നീട് തിരിച്ചടവ് ഇയാൾ നിർത്തി.

വായ്പ തിരിച്ചടവ് നിന്നതോടെയാണ് ഫിനാൻസ് കമ്പനി അധികൃതർ തട്ടിപ്പിനിരയായ സത്യം തിരിച്ചറിഞ്ഞത്. എന്തിനാണ് ഒരാൾക്ക് ഒറ്റയടിക്ക് നാല് ബെൻസ് കാറുകൾ എന്ന കാര്യം പോലും പരിശോധിക്കാൻ കമ്പനി മുതിർന്നിരുന്നില്ല. മാത്രമല്ല, പ്രതിയ്‌ക്ക് ഗതാഗത വകുപ്പിലെ ചില ഉദ്യോഗസ്ഥരുമായി രഹസ്യ ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പരാതി അനുസരിച്ച് വായ്പ കമ്പനിയ്‌ക്ക് 2,18,34,853 രൂപയാണ് പ്രതി നൽകാനുള്ളത്.

ഭീമമായ തുകയുടെ തട്ടിപ്പ് നടത്തി മുങ്ങിയതിനെ തുടർന്ന് പോലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പിന്നീട് അടുത്തിടെ ഗുരുഗ്രാമിൽ തന്നെ ഇയാൾ ഒളിച്ച് താമിസിക്കുന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു.

Tags: mercedes benz
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies