മുംബൈ: മഹാരാഷ്ട്രയിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഗോവധ സംഘം പിടിയിൽ.റാക്കറ്റിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതികൾ പോലീസുകാരെ ആക്രമിച്ചു.11 പേർക്കെതിരെ പോലീസ് കേസെടുത്തു.മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ താരാപൂരിലാണ് സംഭവം.
പാൽഘറിലെ താരാപൂരിൽ അനധികൃതമായി പശുക്കളെ കശാപ്പ് ചെയ്യുകയും കന്നുകാലി മാംസം വിൽക്കുകയും ചെയ്തതിനാണ് സംഘത്തിനെതിരെ പോലീസ് നടപടിയെടുത്തത്. മഹാരാഷ്ട്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാള, പശു, പശുക്കിടാവ് എന്നിവയുടെ കശാപ്പ് നിയന്ത്രിക്കുന്ന മഹാരാഷ്ട്ര ആനിമൽ പ്രിസർവേഷൻ (ഭേദഗതി) ആക്ട് 2015 പ്രകാരമാണ് കേസ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
മുഖ്യപ്രതിയായ അൻസാരി ദമൻവാലയും അദ്ദേഹത്തിന്റെ മക്കളായ അതിഖ് അൻസാരിയും അബ്ദുൾ ഹമീദ് അൻസാരിയും അനധികൃത ഗോവധത്തിലും ബീഫ് കച്ചവടത്തിലും പങ്കാളികളാണെന്നാണ് റിപ്പോർട്ട്.
പോലീസുകാർ അറവുശാലയിൽ എത്തിയപ്പോൾ മൂർച്ചയുള്ള കത്തികളും മറ്റു മൂർച്ചയേറിയ ഉപകരണങ്ങളും ഉപയോഗിച്ച് പശുവിന്റെ മാംസം മുറിച്ചതായി കണ്ടെത്തി.തുടർന്ന് പ്രതികളെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ആയുധങ്ങൾ ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Comments