പൂനെ: ഓൺലൈൻ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോൺ നൽകുന്ന ആപ്പിന്റെ ഭീഷണിയെ തുടർന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് പൂനെയിൽ വെച്ച് ആത്മഹത്യ ചെയ്തത്. യുവാവിന്റെ സുഹൃത്താണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.
ഓൺലൈനായി വായ്പകൾ നൽകുന്ന ഒരു മൊബൈൽ ആപ്പിൽ നിന്നും 8000 രൂപ ആദർശ് വായ്പയായി എടുത്തു. എന്നാൽ ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദർശിന്റെ കോണ്ടാക്ടിലുള്ളവർക്കെല്ലാം ഓൺലൈൻ ആപ്പിൽ നിന്നും മെസേജുകൾ ലഭിച്ചിരുന്നു. ഇതിനൊപ്പം ആദർശിന്റെ മോർഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു.
ഇതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു ആദർശ് എന്ന് സുഹൃത്തുക്കൾ പറയുന്നു. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ആദർശിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments