ന്യൂഡൽഹി : ഭൂമി കൈമാറ്റത്തിനായി ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തിൽ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ കഴിയുന്നവിധം പുതിയ നിയമനിർമാണം നടത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വ്യവസായത്തിനും മറ്റ് ആവശ്യങ്ങൾക്കും ഭൂമി ഏറ്റെടുക്കുന്നതിനും ഇത് കൂടുതൽ സൗകര്യപ്രദമാകും.
എന്റർപ്രൈസിന്റെയും ഹബുകളുടെയും വികസനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമനിർമ്മാണം കൊണ്ടുവരും. ഇത് നിലവിലുള്ള വ്യവസായത്തെ ഉൾക്കൊള്ളിക്കുമെന്നും വിദേശത്തേക്കുളള കയറ്റുമതി വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
2022-23 വർഷത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റുപ്പീകൾ റിസർവ് ബാങ്ക് പുറത്തിറക്കും.















