ന്യൂഡൽഹി: നിയസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കൊപ്പം എത്താനുള്ള കഠിന പരിശ്രമത്തിലാണ് സമാജ് വാദി പാർട്ടി. ഇതിനായി പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും അവയൊക്കെ കേന്ദ്ര സർക്കാർ ഇതിനോടകം നടപ്പിലാക്കിയ പദ്ധതികളുടെ മറ്റൊരു രൂപം മാത്രമായിരുന്നു. ഇപ്പോഴിതാ പുതിയ വാഗ്ദാനങ്ങൾ നൽകി വിജയം കൈവരിക്കാൻ പെടാപാട് പെടുകയാണ് സമാജ് വാദി പാർട്ടിയും അഖിലേഷും.
സമാജ് വാദി പാർട്ടി അധികാരത്തിലെത്തിയാൽ, സംസ്ഥാനത്തുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കുമെന്നും, ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും, രാമായണ കലാകാരൻമാർക്കും പ്രത്യേക പാരിതോഷികം നൽകുമെന്നുമാണ് അഖിലേഷ് യാദവിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ശ്രാവൺ യാത്ര പുനരാരംഭിക്കുമെന്നും ബ്രാഹ്മണ സമുദായാംഗങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും അഖിലേഷ് വാഗ്ദാനം നൽകുന്നു. സമാജ് വാദി പാർട്ടി ആസ്ഥാനത്ത് വിളിച്ചുകൂട്ടിയ വിവിധ ബ്രാഹ്മണസംഘടനകളുടെ യോഗത്തിലായിരുന്നു അഖിലേഷിന്റെ വാഗ്ദാനങ്ങൾ. അതേസമയം, രാമക്ഷേത്രത്തെയും അതിന്റെ നിർമ്മാണത്തെയും എതിർത്തവർ ഇപ്പോൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
ബ്രാഹ്മണർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് ഈ വാഗ്ദാനങ്ങൾ. സമാജ് വാദി പാർട്ടി അധികാരത്തിലെത്തിയാൽ, പരശുരാമജയന്തി പൊതു അവധിയായി പുനഃസ്ഥാപിക്കണമെന്നും ബ്രാഹ്മണർ ആവശ്യപ്പെട്ടു. സംസ്കൃതം, കർമ്മകാണ്ഡം എന്നിവ സംരക്ഷിക്കാനും ജ്യോതിഷം പ്രോത്സാഹിപ്പിക്കാനും ഒരു കമ്മീഷനെ രൂപീകരിക്കണമെന്നും ഇതിനായി പണം നൽകണമെന്നും ബ്രാഹ്മണർ ആവശ്യപ്പെട്ടു.
Comments