കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെൻഷൻ. പരീക്ഷ ഭവൻ അസിസ്റ്റന്റ് എം.കെ മൻസൂറിനെയാണ് സസ്പെൻഡ് ചെയ്തത്. സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയെന്ന തലശേരി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. അപേക്ഷകയിൽ നിന്ന് ഗൂഗിൾപേ വഴിയാണ് കൈക്കൂലി വാങ്ങിയത്.
മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എംജി സർവകലാശാല പരീക്ഷ വിഭാഗം അസിസ്റ്റന്റ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സമാനമായ സംഭവം ഉയർന്നുവരുന്നത്. സി.ജെ എൽസിയാണ് അറസ്റ്റിലായത്. എംബിഎ സർട്ടിഫിക്കറ്റ് നൽകാനായി ഒന്നേകാൽ ലക്ഷം രൂപയോളമാണ് എംജി യൂണിവേഴ്സിറ്റിയിൽ എൽസി കൈക്കൂലി വാങ്ങിയത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വിദ്യാർത്ഥിനി പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും.
Comments