കൊല്ലം: മതപഠനത്തിനെത്തിയ പെൺകുട്ടിയെ വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്ത മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം മൈലാപ്പൂർ ജമാഅത്ത് പള്ളിയിലെ മദ്രസ അദ്ധ്യാപകനായ അക്ബർഷായാണ് അറസ്റ്റിലായത്. 2017 മുതൽ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകായിരുന്നു.
യുകെജി പഠനകാലം മുതൽ മദ്രസ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ വെച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രിവിച്ചിരുന്നു. 2021 നവംബർ 21ന് പെൺകുട്ടി ഇക്കാര്യം മാതാവിനോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ കൊട്ടിയം പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഇയാൾ മറ്റ് കുട്ടികളെയും ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Comments