ബിജെപി സർക്കാരിന് കീഴിൽ സ്ത്രീകൾ സുരക്ഷിതർ; ഉത്തർപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു

Published by
Janam Web Desk

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ തുടർച്ചയായി തിരിച്ചടി നേരിട്ട് കോൺഗ്രസ്. സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു. ഗോണ്ട ജില്ലയിലെ തരബ്ഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി സവിത പാണ്ഡെയാണ് ബിജെപിയിൽ ചേർന്നത്. ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

ഉത്തർപ്രദേശ് ബിജെപി അദ്ധ്യക്ഷൻ ലക്ഷ്മി കാന്ത് ബാജ്‌പേയിയുടെ സാന്നിദ്ധ്യത്തിലാണ് സവിത പാണ്ഡെ ബിജെപി അംഗത്വം നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും നേതൃത്വത്തിലുള്ള ഭരണ മികവ് തന്നെ സ്വാധീനിച്ചുവെന്നും അതിനാലാണ് താൻ ബിജെപിയിൽ ചേർന്നതെന്നും സവിത പാണ്ഡെ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തെ എല്ലാ സ്ത്രീകളും ബിജെപി സർക്കാരിന് കീഴിൽ മാത്രമെ സുരക്ഷിതരാണെന്ന തോന്നൽ ഉണ്ടായിട്ടുള്ളൂ. ഒരുപാട് ആലോചിച്ച ശേഷമാണ് കോൺഗ്രസ് വിട്ട് താൻ ബിജെപിയിൽ ചേരുന്നതെന്നും സവിത മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്ത് മുതൽ ഏഴ് ഘട്ടങ്ങളായാണ് നടക്കുന്നത്.

Share
Leave a Comment