തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും എയർ ഇന്ത്യ സ്റ്റാറ്റസ് വൈസ് ചെയർമാൻ ബിനോയ് ജേക്കബും അടക്കം പത്ത് പ്രതികൾക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ബിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. പോലീസ് ആദ്യം എഴുതിത്തള്ളിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്.
സ്വപ്ന ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിലുള്ളത്. എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതിയും പ്രതിപ്പട്ടികയിലുണ്ട്. വ്യാജ പരാതിയ്ക്ക് സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതാദ്യമായാണ് ആഭ്യന്തര അന്വേഷണ സമിതിയെ പ്രതിചേർക്കുന്നത്. 2016ൽ അന്വേഷണം തുടങ്ങിയ കേസിലാണ് ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രം.
Comments