തിരുവനന്തപുരം: എം.ശിവശങ്കരന്റെ അശ്വത്ഥാമാവ് വെറും ഒരു ആനയല്ല, പുസ്തകം പുറത്തിറങ്ങും മുന്‍പ് വിവാദമായ പുസ്തകത്തിനെതിരെ സ്വപ്ന തന്നെ രംഗത്ത് എത്തി. താനും പുസ്തകമെഴുതിയാല്‍ ഒരു വാള്യം തന്നെ ശിവശങ്കരനെപ്പറ്റി എഴുതേണ്ടി വരുമെന്ന് സ്വപ്ന തുറന്നടിച്ചിരുന്നു. എന്നാല്‍ സ്വപ്നയെ തളയ്ക്കാന്‍ സര്‍ക്കാര്‍ തന്നെ രംഗത്ത് എത്തിയതോടെ ശിവശങ്കരന്റെ ആശ്വത്ഥാമാവ് വെറും കുഴിയാനയല്ലെന്ന് വ്യക്തമാവുകയാണ്.
സ്പേസ്പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിന് നല്കിയ ശമ്പളം തിരികെ നല്കാന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്(പിഡബ്ലൂസി)കത്തെഴുതി. സ്പേസ് പാര്‍ക്കില്‍ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപ നല്‍കിയിരുന്നു. തുക തിരിച്ചടയ്ക്കാത്തപക്ഷം കണ്‍സല്‍ട്ടന്‍സി ഫീസായി പിഡബ്ലൂസിക്ക് നല്‍കാനുള്ള ഒരു കോടി രൂപ നല്‍കേണ്ടെന്നാണ് തീരുമാനം.
തുക ഈടാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിഡബ്ല്യൂസിയില്‍ നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ കെഎസ്ഐടി ഐഎല്‍ ചെയര്മാന് ആയിരുന്ന ശിവശങ്കരന്, എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്പെഷല്‍ ഓഫിസര്‍ സന്തോഷ് കുറുപ്പ് എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇവരുടെ പിടിപ്പുകേടാണ് സ്വപ്ന സുരേഷിനെ ജൂനിയര്‍ കണ്‍സല്‍ട്ടന്റായി നിയമിക്കാന്‍ കാരണമെന്നും ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത്.
Comments