തിരുവനന്തപുരം: ആത്മഹത്യ ചെയ്യാൻ ഭാര്യയെ പ്രേരിപ്പിക്കുകയും മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോൾ തീ കൊളുത്താൻ തീപ്പെട്ടി നൽകുകയും ചെയ്ത ഭർത്താവ് പിടിയിൽ.
വെള്ളയാണി സ്റ്റുഡിയോ റോഡ് പ്ലാങ്കാമുക്ക് നന്ദാഭവനത്തിൽ എസ്.ബിജുവിനെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്.ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ യുവതിയെ പ്രതി മർദ്ദിച്ചതായും വിവരം. മകളുടെ മൊഴിയാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
നേമം പോലീസ് ക്വാട്ടേഴ്സ് റോഡിൽ അംബുജവിലാസത്തിൽ ശിവൻകുട്ടി നായരുടേയും നിർമ്മലകുമാരിയുടേയും മകളായ ദിവ്യ(38) ആണ് കഴിഞ്ഞ ഡിസംബർ 9ന് ഭർതൃ വീട്ടിൽ മരിച്ചത്.
വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് യുവതി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു.ഭാര്യയെ പിന്തിരിപ്പിക്കുന്നതിന് പകരം പ്രതി യുവതിയെ മർദ്ദിക്കുകയും തീപ്പെട്ടി എടുത്ത് കൊടുക്കുകയും ചെയ്തു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകളാണ് വിവരങ്ങൾ പുറംലോകത്ത് എത്തിച്ചത്.
Comments