ബംഗളൂരു : ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾക്ക് നേരെ അള്ളാഹു അക്ബറെന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാന് പിന്തുണയുമായി കോൺഗ്രസ് എംഎൽഎ. മുസ്‌കാൻ ഖാന് ഐ ഫോൺ സമ്മാനമായി നൽകി. മുംബൈ എംഎൽഎ സീഷാൻ സിദ്ദിഖി ആണ് വിദ്യാർത്ഥിനിയെ പിന്തുണച്ച് പരസ്യമായി രംഗത്തു വന്നിരിക്കുന്നത്.
മുസ്‌കാൻ ഖാൻ നേരിട്ടെത്തിയാണ് എംഎൽഎ ഐഫോൺ സമ്മാനിച്ചത്. മുസ്‌കാൻ ഖാൻ അള്ളാഹു അക്ബറെന്ന് ആക്രോശിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മാണ്ഡ്യ ജില്ലയിലെ മുസ്‌കാന്റെ വീട്ടിലെത്തിയ എംഎൽഎയാണ് എംഎൽഎ ഫോൺ കൈമാറിയത്. അള്ളാഹു അക്ബർ മുഴക്കാൻ കാണിച്ച ‘ധൈര്യത്തെ’ എംഎൽഎ സിദ്ദിഖി അഭിനന്ദിക്കുകയും ചെയ്തു.
മുസ്‌കാൻ ഖാന്റെ വീട്ടിലെത്തി ഫോൺ കൈമാറിയ വിവരം സിദ്ദിഖി തന്നെയാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അസാമാന്യ ധൈര്യം കാണിച്ച തന്റെ സമുദായത്തിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അവൾ കാണിച്ച ധൈര്യത്തിൽ അതിയായ സന്തോഷമുണ്ട്. കർണാടകയും, രാജ്യവും അവളുടെ പ്രവർത്തിയിൽ അഭിമാനം കൊള്ളുന്നുണ്ട്. ഒരു പെണ്ണിന്റെ ശക്തി എന്താണെന്നാണ് അവൾ കാണിച്ചു കൊടുത്തത്. ക്രൂരരായ മനുഷ്യർക്കെതിരായ അവളുടെ പ്രവൃത്തി പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും സിദ്ദിഖി പ്രതികരിച്ചു.
Comments