ലക്നൗ : ഉത്തർപ്രദേശിൽ ബിജെപി തോൽപ്പിക്കാൻ പണം എറിഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ച് സമാജ്വാദി പാർട്ടി. സംഭവത്തിൽ പോലീസ് കേസ് എടുത്തു. പ്രചാരണ വേളയിൽ ആളുകൾക്ക് പാർട്ടി പ്രവർത്തകർ പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഹന്ദിയ നിയോജക മണ്ഡലത്തിലാണ് ആളുകളെ പണം നൽകി സ്വാധീനിക്കാൻ സമാജ്വാദി പാർട്ടിയുടെ ശ്രമം ഉണ്ടായത്. ലാലാ ബസാറിലെ പാർട്ടി ഓഫീസിന് മുൻപിൽവെച്ചാണ് പ്രവർത്തകർ വോട്ട് അഭ്യർത്ഥിച്ച് ആളുകൾക്ക് പണം നൽകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ആരോ പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു.
സംഭവം പുറത്തായതോടെ സമാജ്വാദി പാർട്ടിയ്ക്കെതിരെ മറ്റ് പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് കേസ് എടുത്തത്.
സംഭവത്തിൽ സമാജ്വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്ത് എത്തി. പണം നൽകി ആളുകളെ സ്വധീനിക്കുന്ന മാഫിയകളുടെ പാർട്ടിയാണ് സമാജ്വാദി പാർട്ടിയെന്ന് ബിജെപി നേതാവ് രാകേഷ് ത്രിപാഠി പറഞ്ഞു.
Comments