മെക്സിക്കോ സിറ്റി: ആകാശത്ത് നിന്ന് ആയിരക്കണക്കിന് പക്ഷികൾ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെക്സികോയിൽ നിന്നുള്ളതാണ് വീഡിയോ. വടക്കൻ മെക്സിക്കോയിലെ കുഹ്തെമോക്ക് നഗരത്തിലാണ് പക്ഷികൾ ആകാശത്ത് നിന്നും താഴേക്ക് പതിച്ചത്. സംഭവത്തിന്റെ കാരണം തേടുകയാണ് സോഷ്യൽമീഡിയ.
മെക്സിക്കോസിറ്റിയിലെ ജനങ്ങളെ മുഴുവൻ ആശങ്കയിലാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങിലായിരിക്കുകയാണ്. പക്ഷികൾ നിലത്ത് പതിക്കാനുള്ള കാരണം ഇനിയും വ്യക്തമല്ല. ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന പക്ഷികണിവ.
പരുന്ത് പോലുള്ള ചില ഭീമൻ പക്ഷികൾ ഈ പക്ഷിക്കൂട്ടത്തെ ആക്രമിച്ചതോ പക്ഷിക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറിയതോ ആകാമെന്നാണ് ചിലർ പറയുന്നത്. വായു മലിനീകരണം, മരം കത്തിക്കുന്നത് മൂലമുണ്ടാക്കുന്ന ചൂട്, രാസ വസ്തുക്കളുടെ ഉപയോഗം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയാകാം ഇതിന് കാരണമെന്നാണ് ചിലർ പറയുന്നത്.
WARNING: GRAPHIC CONTENT
Security footage shows a flock of yellow-headed blackbirds drop dead in the northern Mexican state of Chihuahua pic.twitter.com/mR4Zhh979K
— Reuters (@Reuters) February 14, 2022
Comments