ഒരു ദോശ തിന്നാൽ കീശയിൽ 71,000-ചങ്കൂറ്റമുണ്ടോ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ?
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ദോശ തിന്നാൽ കീശയിൽ 71,000-ചങ്കൂറ്റമുണ്ടോ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 05:38 pm IST
Facebook
Twitter
WhatsAppTelegram

ദോശ…അതും നല്ല ചൂടുള്ള മസാല ദോശ കഴിക്കാൻ ആഗ്രഹമുണ്ടോ ? ഇത് വെറും ദോശയല്ല… വേറെ ലെവൽ ദോശയാണ്…. ഈ ദോശ കഴിച്ചാൽ ഹോട്ടൽ ഉടമ നിങ്ങൾക്ക് കാശു ഇങ്ങോട്ട് തരും.. കുറച്ചൊന്നുമല്ല, 71,000 രൂപ ….കൊള്ളാല്ലോ കളി, ഭക്ഷണവും കഴിക്കാം കാശും കിട്ടും…. എവിടെയാണിത് എന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഈ അവസരം ലഭ്യമാകണമെങ്കിൽ നേരെ വെച്ച് പിടിക്കേണ്ടത് അങ്ങ് നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലേയ്‌ക്കാണ്……

ഉത്തംനഗറിലെ സ്വാമി ശക്തി സാഗറെന്ന ഹോട്ടലിന്റെ ഉടമയാണ് ദോശ തിന്നാൽ കാശ് കൊടുക്കുന്ന പരിപാടിയുമായി രംഗത്തുള്ളത്. സാമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറലായിരിക്കുകയാണ് ശക്തി സാഗറിലെ ഈ ദോശ.. വെറും ഒരു മസാല ദോശ തിന്നാൽ ഇത്രയും അധികം പണം നൽകുന്ന പരിപാടിയിൽ എന്തെങ്കിലും ഒരു ഉടായിപ്പ് കാണുമല്ലോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. അതിനുത്തരമാണ് ഇനി പറയുന്നത്. ദോശയുടെ വലുപ്പം തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഒന്നും രണ്ടും അല്ല പത്ത് അടി വലുപ്പമാണ് ഈ മസാല ദോശയ്‌ക്കുള്ളത്. സാധാരണ മസാല ദോശ ഉണ്ടാക്കുന്ന രീതിയിൽ തന്നെയാണ് ഈ വെറൈറ്റി ദോശയും തയ്യാറാക്കുന്നത്.

നല്ല പോലെ ചൂടായ ദോശ കല്ലിൽ അടുത്തടുത്തായി ദോശമാവ് ഒഴിക്കുന്നു. പിന്നീട് ഈ ദോശകൾ തമ്മിൽ മാവ് ചേർത്ത് ബന്ധിപ്പിക്കുന്നു. ഇതിലേയ്‌ക്ക് നെയ്യ് ഒഴിച്ച ശേഷം തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് മസാല നീളത്തിൽ വെച്ച് ദോശ ചുരുട്ടിയെടുക്കുന്നു. ചുരുട്ടിയെടുത്ത ഈ ഭീമൻ മസാല ദോശയുടെ മുകളിൽ ചീസ് ചിരകിയിട്ടാണ് ഗാർണിഷ് ചെയ്യുന്നത്. ദോശ വിളമ്പുന്ന രീതിയും വളരെ മനോഹരമാണ്. സാമ്പാർ, വിവിധ തരം ചട്നികൾ, ഉരുളക്കിഴങ്ങ് മസാല എന്നിവയ്‌ക്കൊപ്പമാണ് ദോശ വിളമ്പുന്നത്.

രുചികരമായ ഈ ഭീമൻ മസാല ദോശ നിശ്ചിത സമയത്തിനുള്ളിൽ ഒരാൾ കഴിച്ച് തീർത്താലാണ് ഹോട്ടൽ 71,000 രൂപ നൽകുക. അല്ലാത്ത പക്ഷം ദോശയുടെ വിലയായ 1,500 രൂപ ഭക്ഷണം കഴിച്ചയാൾ തിരികെ നൽകണം. കേൾക്കുമ്പോൾ ഈ ചലഞ്ച് എന്ത് എളുപ്പമാണെന്ന് കരുതല്ലേ. ഇത് സിംപിളായി കഴിച്ച് തീർക്കാനാകും എന്ന് ചിന്തിച്ച് പലരും ഭീമൻ ദോശ കഴിച്ച് തീർക്കാൻ ശ്രമിച്ചേങ്കിലും ഇതുവരെ ആർക്കും വിജയിക്കാനായില്ലെന്ന് ഹോട്ടൽ ഉടമ പറയുന്നു. നിരവധി ആളുകൾ ഈ ദോശ രുചിച്ച് നോക്കിയെങ്കിലും ആർക്കും തന്നെ ഇത് മുഴുവൻ കഴിച്ച് തീർക്കാൻ സാധിച്ചില്ല.

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഭീമൻ മസാല ദോശയുടെ ദൃശ്യങ്ങൾ കണ്ട് ആളുകൾ ഒന്ന് ഞെട്ടി. ഇതിനോടകം 40 ലക്ഷത്തിലധികം ആളുകൾ സമൂഹമാദ്ധ്യമങ്ങളിൽ ദോശയുടെ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. ഇത് കഴിച്ച് തീർക്കുന്നത് വളരെ നിസ്സാരം എന്ന് കരുതി പോയവർ ദോശ പകുതി പോലും കഴിക്കാൻ സാധിക്കാതെ തോറ്റുമടങ്ങി.

എന്തായാലും നാവിൽ വെള്ളമൂറുന്ന ഈ ദോശ കഴിക്കാൻ താൽപര്യമുള്ളർ ഡൽഹിയിലേയ്‌ക്ക് ചെന്നോളൂ….പത്ത് അടി നീളമുള്ള ഈ ഭീമനെ കഴിച്ച് തീർത്താൽ കൈ നിറയെ പണവുമായി തിരികെ എത്താം …. പല വമ്പൻമാർക്കും അടിതെറ്റിയ ദോശ ചാലഞ്ച് ഏറ്റെടുക്കാൻ ഇന്നു തന്നെ പുറപ്പെട്ടോളു നിങ്ങളുടെ ശക്തി തെളിയിക്കാൻ ശക്തി സാഗറിലേയ്‌ക്ക്…

Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies