കൊച്ചി : ഒരു ഫോണ്‍കോൾ അകലത്തിൽ ആവശ്യക്കാർക്ക് ഏത് സമയത്തും സഹായവുമായെത്തുന്ന സുരേഷ് ഗോപിയെക്കുറിച്ചുള്ള വാർത്തകൾ പുതുമയല്ല . അദ്ദേഹത്തിന്റെ മനുഷ്യത്വവും , കാരുണ്യവും തുടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുഖവുരയുടെയും ആവശ്യമില്ല . എത്രയോ അനുഭവങ്ങൾ പലരും സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണ് .
ബി ജെ പി സ്ഥാനാർത്ഥിയായി തൃശൂരിൽ മത്സരത്തിനിറങ്ങിയതോടെ എതിരാളികൾ അദ്ദേഹത്തിനെതിരെ വ്യക്തിപരമായ രീതിയിൽ തന്നെ വ്യാപകമായ സൈബർ ആക്രമണമാണ് അഴിച്ചു വിട്ടത്. ചില ഇടത് സിനിമാ പ്രവർത്തകരും വ്യക്ത്യധിക്ഷേപത്തിന്റെ മുൻ നിരയിൽ ഉണ്ടായിരുന്നു . എന്നാൽ ഇതൊന്നും അദ്ദേഹത്തിന്റെ ജനപ്രിയതയെ ബാധിക്കുന്നില്ലെന്നാണ് അനുദിനം പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത് .ട്രോളുകളും , അധിക്ഷേപങ്ങളും നിറയുമ്പോഴും, തന്നാലാവുന്ന വിധം ആലംബഹീനരെയും അഗതികളെയും സഹായിക്കാനുള്ള പ്രവർത്തനത്തിൽ മുഴുകുകയാണ് അദ്ദേഹം . ഇത്തരത്തിൽ സുരേഷ് ഗോപിയുടെ സഹായം ലഭിച്ച പ്രവാസിയായ ജ്യോതിലക്ഷ്മിയുടെ കുറിപ്പ് സോഷ്യൽ ശ്രദ്ധേയമാവുകയാണ് .
യുവതിയുടെ പിതാവ് പക്ഷാഘാതം ബാധിച്ചു നാട്ടിൽ ചികിത്സയിൽ ആണ് . കാനഡ പൗരത്വമുള്ള യുവതിക്ക് കൊറോണ കാരണം നാട്ടിൽ എത്താൻ പലവിധ തടസ്സങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു . ഒടുവിൽ സുരേഷ് ഗോപിയുടെ ഇടപെടൽ വഴിയാണ് യുവതി നാട്ടിൽ എത്തിയത് . വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ ചടുലമായ ഇടപെടലുകളും, നൽകിയ പിന്തുണയും തൃശൂർ സ്വദേശിനിയായ ജ്യോതി ലക്ഷ്മി തനറെ ഫേസ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട് .
ഇങ്ങനെ ഒരു ജനനായകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസങ്ങളിൽ നിന്ന് വിഭിന്നമാണ് എന്റെ വിശ്വാസങ്ങൾ എങ്കിലും അദ്ദേഹത്തിൽ നിന്ന് ഞാൻ അനുഭവിച്ചറിഞ്ഞ മനുഷ്യസ്നേഹവും സഹാനുഭൂതിയും ആണ് എന്നെക്കൊണ്ട് ഈ വരികൾ ഇവിടെ കുറിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത്. ഇത്രയെങ്കിലും എന്റെ അനുഭവത്തെക്കുറിച്ച് ഞാൻ എഴുതിയില്ലെങ്കിൽ ഞാൻ നന്ദികേടിന്റെ പര്യായമായിപ്പോകും. പ്രിയ സുരേഷ് ഗോപി സാർ, താങ്കൾ ഈ പോസ്റ്റ് കാണുമോ വായിക്കുമോ എന്നൊന്നും എനിയ്ക്കറിയില്ല. ഞാൻ ഒരു തൃശൂർക്കാരിയാണ്. താങ്കളുടെ രാഷ്ടീയം അല്ല എന്റേത്, എങ്കിലും പറയാതെ വയ്യ എന്റെ ബുദ്ധിമുട്ടുകൾ ക്ഷമാപൂർവ്വം കേൾക്കാനും ആശ്വസിപ്പിയ്ക്കാനും ഉണർന്നു പ്രവർത്തിയ്ക്കാനും താങ്കൾ കാണിച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഒരു യഥാർത്ഥ ജനനായകന് ഉണ്ടാകേണ്ടത്. യുവതി കുറിക്കുന്നു .
സുരേഷ് ഗോപിയെപ്പോലുള്ള ജന പ്രതിനിധികളെയാണ് തൃശൂരിന് ആവശ്യം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജ്യോതി ലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത് .
ഇതാണ് ആ അച്ഛനും മകളും❤️ജനുവരിയോടെ തുടക്കത്തോടെ നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം മനസ്സിൽ കലശലായി തുടങ്ങിയിരുന്നു. കോവിഡ്…
Posted by Jyothi Lakshmi on Wednesday, February 16, 2022
Comments