അഹമ്മദാബാദ് : ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവ് ജയരാജ്സിൻഹ് പർമാർ രാജിവെച്ചു. പാർട്ടി അംഗത്വം രാജിവെച്ച അദ്ദേഹം അടുത്ത ദിവസങ്ങളിൽ ബിജെപിയിൽ ചേരുമെന്നാണ് സൂചന.
പാർട്ടി നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി. പാർട്ടി ചിലർക്ക് മാത്രം ചുമതലകൾ നൽകുകയും ചിലരെ തഴയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് കോൺഗ്രസിന്റെ പാരമ്പര്യമാണെന്നും പർമാർ കൂട്ടിച്ചേർത്തു.
മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പർമാർ കോൺഗ്രസിൽ ചേർന്നത്. അന്നു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. എന്നാൽ മൂന്ന് വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടും ചുമതലകളിൽ നിന്നും പർമാറിനെ നേതൃത്വം തഴയുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി. അതേസമയം പർമാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നേതാക്കൾ നടത്തുന്നുണ്ട്.
Comments