കോഴിക്കോട്: വിവാഹം കഴിഞ്ഞ് പത്താംനാൾ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാനിപുരം കാവിൽ സ്വദേശി തേജ ലക്ഷ്മിയെ(18)യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യയാണ് മരിച്ച തേജ ലക്ഷ്മി.
ഭർതൃവീട്ടിലെ കിടപ്പുമുറിയിലാണ് തേജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ ലക്ഷ്മിക്ക് അനക്കമില്ലെന്ന് രാവിലെ ഭർത്താവ് വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാർ നോക്കിയപ്പോൾ തേജയെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി. ജനൽ കമ്പനിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കായി ബാലുശ്ശേരി പോലീസും തഹസിൽദാറും സ്ഥലത്തെത്തി.
ഫെബ്രുവരി 9നായിരുന്നു തേജ ലക്ഷ്മിയുടെയും ജിനുവിന്റെയും വിവാഹം. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്സിന് ചേർന്നിരുന്നു. പരേതനായ സുനിൽ കുമാറിന്റെയും ജിഷിയുടെയും മകളാണ് തേജ.
Comments