ശ്രീനഗർ: കശ്മീരിൽ രണ്ട് തീവ്രവാദികൾ അറസ്റ്റിൽ. ലഷ്കർ-ഇ-ത്വയ്ബ, ടിആർഎഫ് ഭീകരരാണ് അറസ്റ്റിലായത്. പുൽവാമയിലും ശ്രീനഗറിലും നടത്തിയ തിരച്ചിലിലാണ് ഇരുവരും അറസ്റ്റിലായതെന്ന് കശ്മീർ പോലീസ് അറിയിച്ചു.
കശ്മീർ പോലീസിന്റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഇവരുടെ പക്കൽ നിന്നും വലിയ തോതിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. എകെ റൈഫിൾ, മാഗസീൻ, 30 തിരകൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഭീകരരിൽ ഒരാൾ ശ്രീനഗറിലെ ഈദ്ഗാഹിൽ നിന്നുള്ളയാളാണ്. നില്ലോ-കുൽഗാം സ്വദേശിയാണ് ഭീകരനെന്ന് പോലീസ് വ്യക്തമാക്കി.
ഭീകരരെ ചോദ്യം ചെയ്യുന്നതോടെ ശ്രീനഗർ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ പദ്ധതിയിടുന്ന മറ്റ് ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ആരംഭിച്ചതിന് ശേഷം 14 സജീവ തീവ്രവാദികളെയും ഭീകരബന്ധമുള്ള 23 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
Comments