കോഴിക്കോട്: വിദ്യാർത്ഥി വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപെട്ട് യുവമോർച്ച മലപ്പുറം ജില്ലാ കമ്മറ്റി കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ച് യൂണിവേഴ്സിറ്റിക്ക് മുന്നിൽപോലീസ് തടഞ്ഞു.ഇത് യുവമോർച്ചപ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷത്തിനിടയാക്കി.
സംസ്ഥാന സെക്രട്ടറി സിതു കൃഷ്ണ ജില്ലാ പ്രസിഡന്റ് സജേഷ് എലായിൽ, ജനറൽ സെക്രട്ടറി കെ സുബിത്, ജില്ലാ ഉപാധ്യക്ഷൻ അർജ്ജുൻ മേച്ചേരി, ജില്ലാ ട്രഷറർ ജിതിൻ ഉണിച്ചന്തം എന്നിവരുൾപ്പടെ 10 ഓളം പ്രവർത്തകരെ പോലീസ് അറസ്സ് ചെയ്തു.
Comments