ഭർത്താവിനെ അനുസരിക്കാതെ ഭാര്യ അന്യപുരുഷനുമായി സംസാരിക്കുന്നത് ക്രൂരത; വിവാഹ മോചനക്കേസിൽ ഹൈക്കോടതി പരാമർശം ചർച്ചയാകുന്നു
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭർത്താവിനെ അനുസരിക്കാതെ ഭാര്യ അന്യപുരുഷനുമായി സംസാരിക്കുന്നത് ക്രൂരത; വിവാഹ മോചനക്കേസിൽ ഹൈക്കോടതി പരാമർശം ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 12:31 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഭർത്താവിനോട് ധിക്കരിച്ച് അന്യപുരുഷനുമായി ഭാര്യ ഫോണിൽ സംസാരിക്കുന്നത് ക്രൂരതയെന്ന വിവാദ പ്രസ്താവനയുമായി കേരള ഹൈക്കോടതി. ഭാര്യയെ ഭർത്താവ് വിലക്കിയിട്ടും അത് വകവെയ്‌ക്കാതെപുരുഷന്മാരോടുള്ള സംസാരം വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയാണെന്ന് കോടതി പ്രസ്താവിച്ചു. ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമർശം നടത്തിയത്.

ഭാര്യയ്‌ക്ക് പരപുരുഷ ബന്ധമുണ്ടെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. നേരത്തെ ഇയാളുടെ ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു.

സ്വന്തം ഭാര്യ അന്യപുരുഷനുമായി നടത്തിയ ഫോൺ കോളുകളുടെ രേഖകളും ഭർത്താവ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഇതിനെ പരപുരുഷ ബന്ധമായി കണക്കാക്കാൻ സാധിക്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. ദമ്പതികൾ മൂന്ന് തവണ പിരിഞ്ഞ് ജീവിച്ച ശേഷം കൗൺസിലിംഗിനെ തുടർന്ന് വീണ്ടും ഒരുമിച്ച സാഹചര്യമുണ്ട്. അതിനാൽ ഭാര്യ തന്റെ പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു.

‘ഭർത്താവ് വിലക്കിയ ശേഷവും അന്യപുരുഷനുമായുള്ള ഫോൺ വിളികൾ ഭാര്യ തുടർന്നു. ഇത്തരത്തിൽ ഇയാളുമായി ഫോൺ വിളിക്കുന്നത് ഭർത്താവിന് ഇഷ്ടമല്ലെന്ന് മനസിലാക്കിയ ശേഷവും മിക്കവാറും എല്ലാ ദിവസവും ഭാര്യ ഫോൺ വിളികൾ നടത്തി. ഇത്തരത്തിൽ ഭർത്താവിന്റെ മുന്നറിയിപ്പ് അവഗണിച്ചും ഈ ബന്ധം തുടർന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നു’- ജസ്റ്റിസ് കൗസർ എടപ്പഗത്ത് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി.

2012 ലാണ് ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളുമായി ഭാര്യക്ക് അവിഹിത ബന്ധം ഉള്ളതായി ഭർത്താവിന് സംശയം ആരംഭിച്ചതോടെയാണ് തുടക്കം. പിന്നീട് ഭർത്താവും കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഭർത്താവിന് സാധിച്ചിട്ടില്ല.

Tags: kerala hc
Share
Tweet
SendShare

More News from this section

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു, കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

Latest News

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies